
തിരുവല്ല കുറ്റൂരിൽ 19 വയസ്സുകാരനായ നഴ്സിംഗ് വിദ്യാർത്ഥിയെ വീടിനുള്ളിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുറ്റൂർ തലയാർ മട്ടയ്ക്കൽ വീട്ടിൽ അനിൽ ജോസിന്റെ മകൻ ആരോൺ അനിൽ ജോസിനെയാണ് ഇന്നലെ രാത്രി ഒമ്പത് മണിയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്.
തമിഴ്നാട്ടിലെ സ്വകാര്യ നഴ്സിംഗ് കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിയാണ് ആരോൺ. ആരോണിന്റെ മാതാവ് മകളുടെ പ്രസവ ആവശ്യങ്ങൾക്കായി കഴിഞ്ഞ ഒരു മാസമായി കാനഡയിലാണുള്ളത്. അതേസമയം നിരന്തരമായി മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്ന ആരോണിന്റെ ഫോൺ കഴിഞ്ഞ രണ്ട് ദിവസമായി തകരാറിലായിരുന്നുവെന്ന് പറയപ്പെടുന്നു.
ALSO READ : ദീപക് ജീവനൊടുക്കിയ സംഭവം; പ്രതിയും മുസ്ലീം ലീഗ് നേതാവുമായ ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
ആത്മഹത്യയുടെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ തിരുവല്ല പോലീസ് മേൽനടപടികൾ സ്വീകരിച്ച ശേഷം മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.
ENGLISH SUMMARY : A 19-year-old nursing student was found dead by suicide in his bedroom at Kuttoor

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


