
തൃശൂർ കോർപ്പറേഷനിൽ മേയർ സ്ഥാനത്തെച്ചൊല്ലി കോൺഗ്രസിനകത്ത് തർക്കം രൂക്ഷമാകുന്നു. കോർപ്പറേഷനിലെ ഭൂരിഭാഗം കോൺഗ്രസ് കൗൺസിലർമാരും ജില്ലാ കോൺഗ്രസ് കമ്മിറ്റി (ഡിസിസി) നേതൃത്വവും ലാലി ജെയിംസിനെ മേയറാക്കണമെന്ന നിലപാടിലാണ്.
അതേസമയം, അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി (AICC) നേതൃത്വത്തിന് ഡോക്ടർ നിജി ജസ്റ്റിനെയാണ് മേയർ സ്ഥാനത്തേക്ക് നിർദേശിച്ചത് . പുതുമുഖത്തെ രംഗത്തിറക്കണമെന്നതാണ് AICCയുടെ തീരുമാനം.
ലാലി ജെയിംസിനെ മേയറാക്കണമെന്ന ആവശ്യം ശക്തമായി ഉയരുന്നതിനിടെ, AICCയുടെ നിർദേശപ്രകാരം നിജി ജസ്റ്റിനെ മേയറാക്കിയാൽ പാർട്ടിക്കുള്ളിൽ കൂടുതൽ പൊട്ടിത്തെറിക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
തർക്കം കൂടുതൽ രൂക്ഷമാകുന്നതിന് മുമ്പ് പരിഹാരത്തിലേക്ക് എത്തിക്കാനാണ് ഡിസിസി നേതൃത്വം ശ്രമം നടത്തുന്നത്. എന്നാൽ അന്തിമ തീരുമാനം എന്താകും എന്നതിൽ അനിശ്ചിതത്വം തുടരുകയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

