
സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയായി കൊണ്ടിരിക്കുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം എസ് എഫ് ഐ നേതാവും മുൻ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ പങ്കുവെച്ച ഫേസ്ബുക് പോസ്റ്റാണ്.
സത്യപ്രതിജ്ഞ കഴിഞ്ഞ് മടങ്ങുന്ന വേളയിൽ ചിലരൊക്കെ ചോദിച്ചു കൂടെയുള്ളത് അമ്മയാണോ എന്ന് അമ്മ തന്നെയാണെന്ന് മറുപടി പറഞ്ഞത് ഞങ്ങൾ ഒരുമിച്ചാണ്. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഞങ്ങൾക്ക് വേണ്ടിയോരമ്മ. ഓർക്കുന്നതിനും, പരിഗണിക്കുന്നതിനും ഹൃദയം കൊണ്ട് നന്ദി. ഞങ്ങളുടെ ധീരജിന്റെ അമ്മ എന്ന അടിക്കുറിപ്പോടുകൂടിയാണ് അനുശ്രീ നീരജിന്റെ അമ്മയോടൊപ്പമുള്ള ചിത്രം പങ്കുവച്ചത്.
ALSO READ : റെയിൽവെ യാത്രാനിരക്ക് വർധന സാധാരണക്കാരോടുള്ള വെല്ലുവിളി: മന്ത്രി വി ശിവൻകുട്ടി
കണ്ണൂർ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച അനുശ്രീക്ക് തെരഞ്ഞെടുപ്പിന് കെട്ടിവെയ്ക്കാനുള്ള തുക നൽകിയത് ധീരജിന്റെ കുടുംബമായിരുന്നു. ‘ധീരജ് മോന്റെ പെങ്ങൾക്ക്’ വേണ്ടിയാണെന്നാണ് അവർ അന്ന് പറഞ്ഞത്. ഇപ്പോൾ അനുശ്രീ തെരെഞ്ഞെടുപ്പിൽ ജയിച്ച ശേഷം ധീരജിന്റെ അമ്മയെ അമ്മയെന്നാണ് അനുശ്രീ വിശേഷിപ്പിച്ചത്. നാലാം വർഷം ആകുന്ന ഈ നിമിഷങ്ങളിൽ വിതുമ്പുന്ന മനസ്സിൻ്റെ നിറകണ്ണുകളോടെ മോളുടെ സ്നേഹാദരവിനു ഒത്തിരി നന്ദി..!!! എന്നാണ് പോസ്റ്റിനു താഴെ ധീരജിന്റെ അച്ഛൻ കുറിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

