
വിവാദ പരാമർശങ്ങളുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി വീണ്ടും രംഗത്ത്. എറണാകുളം തൃപ്പൂണിത്തുറയിൽ നടന്ന ചടങ്ങിൽ സംസാരിക്കവെയാണ് അധിക്ഷേപകരമായ ഭാഷയിൽ അദ്ദേഹം പ്രതികരിച്ചത്.
“കേരളത്തിൽ എയിംസ് വരും ‘മറ്റേ മോനെ’…” എന്നായിരുന്നു സുരേഷ് ഗോപിയുടെ പരാമർശം. കേരളത്തിൽ എയിംസ് വരുമെന്ന് പറയുമ്പോൾ പലരും അങ്കലാപ്പിലാകുന്നുണ്ടെന്നും അവർ പുച്ഛിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ALSO READ : “Love you to moon and back” ; കലോത്സവ വേദിയിൽ അതിജീവിതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി
കേരളത്തിൽ ഒരു ജില്ലയിൽ എയിംസ് വരുമെന്നും അത് വരുമെന്ന് പറയുന്നത് ആരെയൊക്കെയോ ഭയപ്പെടുത്തുന്നുണ്ടെന്നും സുരേഷ് ഗോപി അവകാശപ്പെട്ടു. അങ്ങനെയുള്ളവർ ആ ഭയത്തിൽ മുങ്ങി മരിക്കട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെയും സുരേഷ് ഗോപിയുടെ പല പ്രസംഗങ്ങളും സോഷ്യൽ മീഡിയയിലടക്കം വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിവെച്ചിരുന്നു. ഇപ്പോൾ തൃപ്പൂണിത്തുറയിൽ നടത്തിയ ഈ പുതിയ പരാമർശവും പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


