“ലോക മാരിടൈം ഭൂപടത്തിൽ സുപ്രധാനമായ സ്ഥാനം സ്വന്തമാക്കാൻ വിഴിഞ്ഞം തുറമുഖത്തിനു കഴിഞ്ഞു”: വി എൻ വാസവൻ

V N Vasavan on VIZHINJAM PORT ANNIVERSERY

വിഴിഞ്ഞം രാജ്യാന്തര തുറമുഖം വാണിജ്യ പ്രവർത്തനം ആരംഭിച്ചിട്ട് ഒരു വർഷം പൂർത്തിയാവുന്ന വേളയിൽ തുറമുഖത്തിന്റെ നേട്ടങ്ങൾ പങ്കുവച്ച് വി എൻ വാസവന്റെ ഫേസ്ബുക് പോസ്റ്റ് . അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ തുടങ്ങിയ ലോകത്തിന്റെ വിവിധ ഭൂഖണ്ഡങ്ങളിലേക്ക് വിഴിഞ്ഞം വഴി സർവീസുകൾ ആരംഭിച്ചതോടെ ലോക മാരിടൈം ഭൂപടത്തിൽ സുപ്രധാനമായ സ്ഥാനം ഉറപ്പിക്കാൻ വിഴിഞ്ഞത്തിനു കഴിഞ്ഞുവെന്ന് അദ്ദേഹം വ്യക്തമാക്കി.

വനിതകൾ ഓട്ടോമേറ്റഡ് ക്രെയിനുകൾ നിയന്ത്രിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ തുറമുഖം എന്ന സവിശേഷതയും വിഴിഞ്ഞത്തിനുണ്ടെന്നും അദ്ദേഹം കുറിച്ചു.17.1 മീറ്റർ ഡ്രാഫ്റ്റുള്ള എംഎസ്‌സി വെറോണ എത്തിയതോടെ ദക്ഷിണേഷ്യയിൽ തന്നെ കൈകാര്യം ചെയ്തതിൽ ഏറ്റവും ആഴമുള്ള കപ്പൽ എന്ന റെക്കോർഡും വിഴിഞ്ഞത്തിന് സ്വന്തമായി എന്നദ്ദേഹം പോസ്റ്റിൽ പങ്കുവച്ചു.

ALSO READ : കോൺഗ്രസിനെ പ്രതിസന്ധിയിലാക്കി പുതിയ വിവാദം; രാഹുലിനെതിരായ പരാതികൾ പാർട്ടിയിൽ തന്നെ ഒതുക്കിയെന്ന് ആരോപണം

ഫേസ്ബുക് കുറിപ്പിന്റെ പൂർണ്ണ രൂപം
വിഴിഞ്ഞം രാജ്യാന്തര തുറമുഖം വാണിജ്യ പ്രവർത്തനം ആരംഭിച്ചിട്ട് നാളത്തേക്ക് ഒരു വർഷം പൂർത്തിയാവുകയാണ്. അത്ഭുതകരമായ നേട്ടങ്ങളാണ് ഈ ചുരുങ്ങിയ കാലയളവിനുള്ളിൽ തുറമുഖം കൈവരിച്ചത്. അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ തുടങ്ങിയ ലോകത്തിന്റെ വിവിധ ഭൂഖണ്ഡങ്ങളിലേക്ക് വിഴിഞ്ഞം വഴി സർവീസുകൾ ആരംഭിച്ചതോടെ ലോക മാരിടൈം ഭൂപടത്തിൽ സുപ്രധാനമായ സ്ഥാനവും ഉറപ്പിച്ചു കഴിഞ്ഞു.

തുറമുഖത്തിന്റെ 7700 കോടി രൂപ ചെലവുള്ള ആദ്യഘട്ടത്തില്‍ ഏതാണ്ട് 4600 കോടി രൂപ സംസ്ഥാന സര്‍ക്കാരാണു മുടക്കിയത്. പുലിമുട്ട് നിര്‍മിക്കാനുള്ള 1350 കോടി രൂപ പൂര്‍ണമായി സര്‍ക്കാര്‍ ഫണ്ടാണ്. പുറമേ, ചരക്കു നീക്കത്തിനു റെയില്‍പാതയ്ക്കായി 1482 .92 കോടിയും.

ALSO READ : രാഹുൽ മാങ്കൂട്ടത്തിലിന്റെ ഒളിവ് ജീവിതം ഒരു വിഭാഗം കോൺഗ്രസ് നേതാക്കളുടെ അറിവോടെ: മന്ത്രി വി ശിവൻകുട്ടി

ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ 10 ലക്ഷം TEU കൈകാര്യം ചെയ്ത തുറമുഖം എന്ന ബഹുമതി വിഴിഞ്ഞം സ്വന്തമാക്കി. വെറും പത്തുമാസം കൊണ്ടാണ് ആദ്യഘട്ടത്തിലെ പരമാവധി ശേഷിയായ ഈ ലക്ഷ്യം മറികടന്നത്. പ്രവർത്തനം തുടങ്ങി ഇതുവരെ 615 കപ്പലുകളും 13.2 ലക്ഷം TEU-വുമാണ് ഇവിടെ കൈകാര്യം ചെയ്തത്.

399 മീറ്ററിലധികം നീളമുള്ള 41 അൾട്രാ ലാർജ് കണ്ടെയ്‌നർ വെസ്സലുകൾ (ULCV) ബെർത്ത് ചെയ്തതടക്കം ഇന്ത്യയിലെ മറ്റ് ഏത് തുറമുഖത്തേക്കാളും കൂടുതൽ വലിയ കപ്പലുകൾ എത്തിയത് വിഴിഞ്ഞത്താണ്. 300 മീറ്ററിൽ കൂടുതൽ നീളമുള്ള 154 കപ്പലുകളും 16 മീറ്ററിലധികം ഡ്രാഫ്റ്റുള്ള 45 കപ്പലുകളും ഇതിൽ ഉൾപ്പെടുന്നു.

ALSO READ : രാഹുൽ മാങ്കൂട്ടത്തിൽ മുങ്ങിയ സംഭവം: കാർ നൽകിയ നടിയെ SIT ചോദ്യം ചെയ്തു, രാഹുൽ അടുത്ത സുഹൃത്താണെന്ന് മൊഴി

17.1 മീറ്റർ ഡ്രാഫ്റ്റുള്ള എംഎസ്‌സി വെറോണ എത്തിയതോടെ ദക്ഷിണേഷ്യയിൽ തന്നെ കൈകാര്യം ചെയ്തതിൽ ഏറ്റവും ആഴമുള്ള കപ്പൽ എന്ന റെക്കോർഡും വിഴിഞ്ഞത്തിന് സ്വന്തമായി. ഒപ്പം ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്‌നർ കപ്പലായ എംഎസ്‌സി ഐറിനയെ വരവേറ്റതും, എംഎസ്‌സി പലോമയിൽ ഒരൊറ്റത്തവണ 10,576 TEU കൈകാര്യം ചെയ്തതും സുപ്രധാനമായ നേട്ടങ്ങളാണ്.

പ്രവർത്തനമികവിന്റെ കാര്യത്തിലും വിഴിഞ്ഞം മുന്നിട്ടുനിൽക്കുന്നു. 2025 ഒക്ടോബറിൽ 28.52 എന്ന ഉയർന്ന ഗ്രോസ് ക്രെയിൻ റേഷ്യോ (GCR) കൈവരിക്കാൻ തുറമുഖത്തിന് സാധിച്ചു. വനിതകൾ ഓട്ടോമേറ്റഡ് ക്രെയിനുകൾ നിയന്ത്രിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ തുറമുഖം എന്ന സവിശേഷതയും വിഴിഞ്ഞത്തിനുണ്ട്.

ALSO READ : സംസ്ഥാന ബിജെപിയില്‍ ഫണ്ട് വിവാദം; ധൂര്‍ത്തെന്ന് പരാതി

സംസ്ഥാന സർക്കാരിന്റെ കൃത്യമായ മേൽനോട്ടത്തിനൊപ്പം അദാനി വിഴിഞ്ഞം പോർട്ട് ടീമിന്റെ കാര്യക്ഷമമായ പ്രവർത്തനവുമാണ് ഈ നേട്ടങ്ങൾക്ക് വഴിയൊരുക്കിയത്. ഈ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച ഏവരെയും അഭിനന്ദിക്കുന്നു. ട്രാൻഷിപ്മെന്റിനൊപ്പം ഗേറ്റ് വേ ചരക്കുനീക്കം കൂടി വൈകാതെ ആരംഭിക്കുന്നതോടെ വിഴിഞ്ഞത്തിന്റെ പ്രാധാന്യം ഇനിയും വർധിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News