ലേബർ കോഡുകൾ സൃഷ്ടിക്കുന്ന ഗുരുതരമായ പ്രത്യാഘാതം സഭാ നടപടികൾ നിർത്തിവെച്ച് ചർച്ച ചെയ്യണം; നോട്ടീസ് നൽകി വി ശിവദാസൻ എംപി

DISCUSSION ON LABOUR CODE

ഇന്ത്യയിലെ തൊഴിലാളികളെ കൊലയ്ക്ക് കൊടുക്കുന്ന ലേബർ കോഡുകളെപ്പറ്റി സഭ നിർത്തി വെച്ചു ചർച്ച ചെയ്യണം എന്നാവശ്യപ്പെട്ട് വി ശിവദാസൻ എംപി ചട്ടം 267 പ്രകാരം നോട്ടീസ് നൽകി. തൊഴിലാളിവർഗത്തെ ഒന്നായി ആക്രമിക്കുന്ന കോഡുകൾ , ഒരു ദിവസം എട്ട് മണിക്കൂർ ജോലി എന്ന ചരിത്രപരമായ അടിസ്ഥാനഅവകാശം പോലും റദ്ദ് ചെയ്തിരിക്കുകയാണ്.

തൊഴിലാളികളെ പിരിച്ചു വിടാനുള്ള പ്രക്രിയ എളുപ്പമാക്കിക്കൊടുക്കുന്ന കോഡുകൾ, സ്ഥിരംതൊഴിൽ എന്ന സങ്കൽപ്പത്തെത്തന്നെ അട്ടിമറിക്കുകയാണ് എന്ന് അദ്ദേഹം ആരോപിച്ചുതൊഴിലാളികൾ നേരിടുന്ന ചൂഷണത്തിൽ പ്രതികരിക്കാൻ പോലുമുള്ള അവകാശം പോലും ഈ കോഡുകൾ കവർന്നെടുക്കുകയാണ്.

ALSO READ : അടിസ്ഥാന വികസന രംഗത്ത് നിർണ്ണായക സംഭാവന നൽകുന്ന കിഫ്ബിയെ പ്രവർത്തിക്കാൻ അനുവദിക്കാത്ത ഇ ഡി നടപടി പ്രതിഷേധാർഹം: അരുൺ കുമാർ

അസമത്വം കൊടികുത്തിവാഴുന്ന ഇന്ത്യൻ തൊഴിലിടങ്ങളിൽ , ദുർബലരായ മനുഷ്യരെ അതിദുർബലരാക്കുന്ന ഈ ആന്റി ലേബർ കോഡുകൾ സൃഷ്ടിക്കുന്ന ഗുരുതരമായ പ്രത്യാഘാതം സഭാ നടപടികൾ നിർത്തിവെച്ച് ചർച്ച ചെയ്യണം എന്നാവശ്യപ്പെട്ടു കൊണ്ട് വി ശിവദാസൻ എംപി നോട്ടീസ് നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News