പുനർജനി വിവാദം: എല്ലാവരെയും എല്ലാകാലത്തും പറ്റിക്കാനാവില്ല, എന്നെങ്കിലും പിടിവീഴും: വി ശിവൻകുട്ടി

V SIVAN KUTTY

മുഖ്യമന്ത്രി കഴിഞ്ഞാൽ സംസ്ഥാനത്തെ ഏറ്റവും ഉന്നതനായ നേതാവിനെതിരെ റിപ്പോർട്ട് സമർപ്പിക്കുന്നത് തമാശയായി കാണാൻ കഴിയില്ല എന്ന് പുനർജനി വിവാദത്തിൽ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.വിജിലൻസ് റിപ്പോർട്ട് എൽകെജി കുട്ടികൾ തയ്യാറാക്കുന്നതുപോലെയുള്ള ഒന്നല്ലെന്നും ഗൗരവകരമായ അന്വേഷണത്തിനൊടുവിൽ സമർപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

എല്ലാവരെയും എല്ലാകാലത്തും പറ്റിക്കാൻ കഴിയില്ലെന്നും എന്നെങ്കിലും പിടിവീഴുമെന്നത് ഉറപ്പാണെന്നും മന്ത്രി പറഞ്ഞു . മാധ്യമങ്ങളിലൂടെ പുറത്തുവന്ന വാർത്തകളാണ് താൻ അറിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.

ALSO READ : പുനർജനി പദ്ധതി: ‘വി ഡി സതീശൻ അന്വേഷണം നേരിടാൻ തയ്യാറാകണം; രാഷ്ട്രീയ പ്രേരിതമെന്ന് പറഞ്ഞ് തടിയൂരാനാകില്ല’; ടി പി രാമകൃഷ്ണൻ

ഭിന്നശേഷി സംവരണം സംബന്ധിച്ച് ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ് ഉന്നയിച്ച ആരോപണങ്ങൾക്കും മന്ത്രി മറുപടി നൽകി. കാര്യങ്ങൾ മനസ്സിലാക്കാതെയാണ് ബിഷപ്പിന്റെ പ്രതികരണമെന്ന് അദ്ദേഹം പറഞ്ഞു. ഭിന്നശേഷി തസ്തികകളിൽ ആളുകളെ കിട്ടാത്തതിന്റെ കുറ്റം സർക്കാരിന് ഏറ്റെടുക്കാനാവില്ലെന്നും മാനേജ്‌മെന്റുകൾ തന്നെ ഇതിന് പരിഹാരം കണ്ടെത്തണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്നതുപോലെ സുപ്രീംകോടതിയെ വെല്ലുവിളിക്കാൻ ആർക്കും കഴിയില്ല. ഹർജി ഫയൽ ചെയ്താൽ കോടതി നടപടിക്രമങ്ങൾ അനുസരിച്ചേ അത് പരിഗണിക്കൂ. വിഷയം സർക്കാർ ഇത്രയധികം അനുകമ്പയോടെ കാണുമ്പോൾ അനാവശ്യമായ ആരോപണങ്ങൾ ഉന്നയിക്കുന്നവർ അതിലെ രാഷ്ട്രീയം സ്വയം ചിന്തിക്കണമെന്നും ശിവൻകുട്ടി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News