ജമാഅത്തെ ഇസ്ലാമിയെ തള്ളാതെ സതീശൻ; ഇരട്ടത്താപ്പിനെക്കുറിച്ച് ചോദിച്ചപ്പോൾ കൈരളിയോട് ക്ഷോഭം

V D satheeshan

ജമാഅത്തെ ഇസ്ലാമിയുമായുള്ള ബന്ധത്തെക്കുറിച്ച് വ്യക്തമായ മറുപടി നൽകാതെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. യുഡിഎഫ് മുൻകാലങ്ങളിൽ വെൽഫെയർ പാർട്ടിയുടെ സഹായം സ്വീകരിച്ചിട്ടുണ്ടെന്ന് സമ്മതിച്ച അദ്ദേഹം, എന്നാൽ ജമാഅത്തെ ഇസ്ലാമിയെ തള്ളിപ്പറയാൻ തയ്യാറായില്ല.

സംഘപരിവാർ ബന്ധത്തെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്നും പ്രതിപക്ഷ നേതാവ് ഒഴിഞ്ഞുമാറി. 2001-ലെയും 2006-ലെയും തിരഞ്ഞെടുപ്പുകളിൽ സതീശൻ സംഘപരിവാർ സഹായം തേടിയെന്ന ഹിന്ദു ഐക്യവേദി നേതാവിന്റെ പ്രസ്താവനയോട് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല. ആർഎസ്എസ് നേതാവ് ഗോൾവാൾക്കറുടെ ചിത്രത്തിന് മുന്നിൽ വിളക്ക് കൊളുത്തിയത് സംബന്ധിച്ച വിവാദ ചോദ്യങ്ങൾക്കും അദ്ദേഹം കൃത്യമായ മറുപടി നൽകിയില്ല.

ALSO READ : “സതീശനെ കോൺഗ്രസ് അഴിച്ചുവിട്ടിരിക്കുകയാണ്”; സതീശന്റെ വാക്കും പ്രവർത്തിയും തമ്മിൽ ബന്ധമില്ലെന്ന് ജി. സുകുമാരൻ നായർ

എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നടത്തുന്നത്‌ വിദ്വേഷപ്രചാരണമാണ്. അദ്ദേഹം പച്ചക്ക്‌ വർഗീയത പറഞ്ഞു. അത്‌ ഗുരുനിന്ദയാണ്‌. പ്രായമുണ്ടെന്ന്‌ കരുതി അഭിപ്രായ വ്യത്യാസം പറയാതിരിക്കാനാവില്ല. എൻഎസ്‌എസും എസ്‌എൻഡിപിയും തമ്മിലുള്ള ഐക്യം മുസ്ലിം ലീഗ്‌ തകർത്തെന്ന്‌ എങ്ങനെയാണ്‌ പറയുന്നതെന്ന്‌ ചോദിച്ച സതീശൻ കോൺഗ്രസിന്റെയും ലീഗിന്റെയും ശബ്ദം ഒന്നാണെന്നും പറഞ്ഞു.

വാർത്താസമ്മേളനത്തിനിടെ ചോദ്യങ്ങൾ ചോദിച്ച കൈരളി ന്യൂസ് റിപ്പോർട്ടറോട് പ്രതിപക്ഷ നേതാവ് ക്ഷോഭിച്ചു. ഇരട്ടത്താപ്പിനെക്കുറിച്ച് തുടർച്ചയായ ചോദ്യങ്ങൾ ഉയർന്നതോടെയാണ് അദ്ദേഹം പ്രകോപിതനായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News