
സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത് ടൂറിസം വകുപ്പിന്റെ പോസ്റ്റും അതിന് നെറ്റ്‌ഫ്ലിക്സ് നൽകിയ മറുപടിയുമാണ്. സ്ട്രേഞ്ചർ തിങ്ങ്സ് അഞ്ചാം സീസണുമായി ബന്ധപ്പെട്ട് സ്ട്രേഞ്ചർ തിങ്സിലെ ‘വെക്ന’ എന്ന കഥാപാത്രം ഇളനീർ കുടിച്ചു നിൽക്കുന്ന ചിത്രമാണ് ജസ്റ്റ് കേരള തിങ്സ് എന്ന ടെക്സ്റ്റോടെ ടൂറിസം വകുപ്പ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ഇതിനാണ് “എടാ ഹെൽത്തി കുട്ടാ” എന്ന് നെറ്റ്‌ഫ്ലിക്സ് ഇന്ത്യ കമന്റ് ചെയ്ത്. പോസ്റ്റ് ഇതിനോടകം തന്നെ നിരവധിയാളുകൾ ഏറ്റെടുത്തു.
സോഷ്യൽ മീഡിയയിൽ റീലുകൾ ചെയ്യുന്ന ഹാഷിർ ആൻഡ് ടീമിന്റെ റീലിൽ നിന്നും വൈറലായ ഡയലോഗാണ് “എടാ ഹെൽത്തി കുട്ടാ” എന്നത്. നെറ്റ്‌ഫ്ലിക്സ് ഇന്ത്യയുടെ കമന്റിന് മറുപടിയുമായി നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ പ്രതികരിക്കുന്നത്.
ഇതിലും ഇനി സ്ട്രേഞ്ച് ആകാൻ ഇല്ല’, “സോഷ്യൽ മീഡിയ ട്രെൻഡിനോടൊപ്പം സഞ്ചരിക്കുന്ന ഇത്തരത്തിലൊരു സർക്കാർ വകുപ്പിനെ ഇതുവരെ കണ്ടിട്ടില്ല”സ്റ്റീവ് നമ്പൂതിരി എവിടെ’ ‘നെറ്റ്ഫ്ലിക്സിൽ മലയാളിയുടെ സാന്നിധ്യം നോം കാണുന്നു’ എന്നിങ്ങനെയുള്ള കമന്റുകളുമായി പോസ്റ്റിനെ ആഘോഷമാക്കുകയാണ് സ്ട്രേഞ്ചർ തിങ്ക്സ് ആരാധാകർ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

