
സന്തോഷം നിറഞ്ഞ ഒരു വിവാഹ ദിവസം നാടകീയത നിറഞ്ഞ മുഹൂർത്തത്തിലേക്ക് വഴിമാറിയാൽ എങ്ങനെയുണ്ടാവും, അത്തരമൊരു വീഡിയോ ആണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ ചർച്ചയായിക്കൊണ്ടിരിക്കുന്നത്. വരന്റെ പെട്ടെന്നുള്ള ദേഷ്യമാണ് ആഘോഷ ദിവസത്തെ സന്തോഷത്തിന്റെ നിറം കെടുത്തിയത്. വീഡിയോ വൈറലായതോടെ ഓൺലൈനിൽ വലിയ ചർച്ചകളാണ് നടക്കുന്നത്. പലരും വരനെ ‘റെഡ് ഫ്ലാഗ്’ (അപകട സൂചന) എന്നാണ് വിശേഷിപ്പിക്കുന്നത്.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിലെ ദൃശ്യങ്ങൾ ഇപ്രകാരമാണ്, ദമ്പതികൾ വിവാഹ കേക്കിൽ അവസാനവട്ട അലങ്കാരങ്ങൾ നടത്തുന്നതും പഴങ്ങളും പഞ്ചസാരപ്പൊടിയും വിതറുന്നതും വീഡിയോയിൽ കാണാം. ഇതിനിടയിൽ കേക്ക് മുറിക്കുന്നതിന് മുൻപായി വരൻ വിരൽ കൊണ്ട് കേക്ക് രുചിച്ചു നോക്കി, ഇതിന് വധു വരനെ ശകാരിച്ചു. വധുവിന്റെ പ്രതികരണത്തിൽ പ്രകോപിതനായ വരൻ, അവിടെ കൂടിയിരുന്നവരെ ഞെട്ടിച്ചുകൊണ്ട് ആ കേക്ക് മുഴുവനായി തറയിലേക്ക് വലിച്ചെറിഞ്ഞു. ഇത് കണ്ടുനിന്നവർ എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുന്നതും വിഡിയോയിൽ കാണാം.
ALSO READ : “എടാ ഹെൽത്തി കുട്ടാ” കേരള ടൂറിസത്തിന്റെ പോസ്റ്റിനു കമന്റുമായി നെറ്റ്ഫ്ലിക്സ്
വരന്റെ പെട്ടന്നുണ്ടായ പെരുമാറ്റത്തിൽ അസ്വസ്ഥയായ വധു ഉടൻ തന്നെ അവിടെ നിന്ന് നടന്നു നീങ്ങുന്നതും. പിന്നാലെ വരനും അവരുടെ വളർത്തുനായയും പോവുന്നതും, പെട്ടെന്നുണ്ടായ സംഭവികാസങ്ങൾ ഉൾക്കൊള്ളാനാകാതെ അതിഥികൾ മിണ്ടാതെ നിൽക്കുന്നതും വീഡിയോയിൽ കാണാം.
ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്. സന്തോഷകരമായ ഒരു നിമിഷത്തിൽ ഇത്രയധികം ദേഷ്യം പ്രകടിപ്പിച്ച വരന്റെ പെരുമാറ്റം പക്വതയില്ലാത്തതും ഭയപ്പെടുത്തുന്നതുമാണെന്ന് പലരും അഭിപ്രായപ്പെട്ടു.
ALSO READ : ഇതൊക്കെയെന്ത്…; ഞണ്ടിനെ പിടിക്കാൻ വെച്ച കെണിയും കയറും ഉപയോഗിച്ച് ഇരയെ തിന്നുന്ന ചെന്നായ, ഞെട്ടിച്ച് വീഡിയോ
ഇയാളെ ‘വാക്കിംഗ് റെഡ് ഫ്ലാഗ്’ (Walking Red Flag) എന്നാണ് പലരും വിശേഷിപ്പിച്ചത്. പരസ്യമായ ഇത്തരം ദേഷ്യപ്രകടനങ്ങൾ ആഴത്തിലുള്ള മാനസിക പ്രശ്നങ്ങളെ സൂചിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി വധുവിന് പിന്തുണയുമായി നിരവധി പേർ രംഗത്തെത്തി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

