
2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ഭരണം പിടിക്കേണ്ടത് ലീഗിന്റെ കൂടി ആവശ്യമാണെന്ന് കെഎം ഷാജിയുടെ വർഗീയ പരാമർശം നടത്തിയിരുന്നു. ഇതിന് മറുപടിയെന്നോണം കെ റ്റി ജലീൽ ഫെയ്സ്ബുക്കിൽ കുറിച്ച പോസ്റ്റാണ് ഇപ്പോൾ ചർച്ചയാകുന്നത്. മുസ്ലീം സമുദായത്തിന് കഴിഞ്ഞ ഒൻപതരക്കൊല്ലം കൊണ്ട് നഷ്ടപ്പെട്ടത് തിരിച്ചു പിടിക്കലാണെന്ന് പറയുമ്പോൾ എന്ത് മണ്ണാങ്കട്ട യാണ് യുഡിഎഫ് മുസ്ലീങ്ങൾക്ക് വീണ്ടെടുത്ത കൊടുക്കുന്നത് എന്ന ചോദ്യത്തോടെയാണ് പോസ്റ്റ് ആരംഭിക്കുന്നത്.
2025 അദ്ധ്യായന വർഷത്തിൽ മലപ്പുറത്ത് പത്താം ക്ലാസ് പാസ്സായ എല്ലാവർക്കും പ്ലസ് വൺ പoനത്തിന് അവസരമൊരുക്കിയിരുന്നു. മുൻപ് സീറ്റ് ലഭിക്കാതെ കുട്ടികൾ പുറത്ത് നിൽക്കേണ്ടി വരുന്ന സാഹചര്യം ഇപ്പോൾ ഇല്ല. പകരം ഇപ്പോൾ മലപ്പുറത്ത് ഒന്നോ രണ്ടോ സീറ്റ് ഒഴിഞ്ഞു കിടക്കുകയാണ്. മറ്റ് ജില്ലകളിലെയും സ്ഥിതി വ്യത്യസ്തമല്ല. 2015-ൽ യു ഡി എഫ് അധികാരം വിടുമ്പോൾ മലപ്പുറം ജില്ലയിൽ മാത്രം +1 ന് പ്രവേശനം ലഭിക്കാത്തവരുടെ എണ്ണം 32,000 ആയിരുന്നു. പത്ത് കൊല്ലത്തിനിടയിൽ പിണറായി സർക്കാരാണ് ആ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടത്.
ഇടതു സർക്കാരുകൾ ഹജ്ജ് ഹൗസ്, ക്ഷേമ പെൻഷനുകൾ, വിദ്യാഭ്യാസം, സ്ത്രീകൾക്കുള്ള സുരക്ഷാ പെൻഷൻ എന്നിവയിൽ ഒരു സമുദായത്തെയും ഒഴിവാക്കിയിട്ടില്ല. 62 ലക്ഷത്തിലധികം പേർക്ക് പെൻഷൻ 2000 രൂപയായി ഉയർത്തിയതിൽ ലക്ഷക്കണക്കിന് മുസ്ലിംകളും ഉൾപ്പെടുന്നു. ഒരു മതസമൂഹത്തിനും പ്രത്യേകമായി ആനുകൂല്യം നിഷേധിച്ചിട്ടില്ല. പത്തുവർഷത്തിനിടയിൽ ഒരിക്കൽപ്പോലും കേരളത്തിൽ വർഗീയ ലഹള ഉണ്ടാകാതിരുന്നത് കേരളം ഇടത്പകഷത്തിനൊപ്പമായിരുന്നത് കൊണ്ടാണ്. സമുദായത്തിനകത്തെ സംഘർഷങ്ങൾ കുറച്ചതും, വഖഫ് ബോർഡ്, ഹജ്ജ് കമ്മിറ്റി, ഓർഫനേജ് ബോർഡ് തുടങ്ങിയവയിൽ എല്ലാ വിഭാഗങ്ങൾക്കും പ്രതിനിധ്യം ഉറപ്പാക്കിയതും, മുമ്പ് അന്യായമായി നിഷേധിച്ച രജിസ്ട്രേഷനുകൾ നൽകിയതും ഇടതു ഭരണത്തിന്റെ നടപടികളാണ്. എന്നിങ്ങനെ ഇടതിന്റെ മേന്മകൾ ഏറെ ഉണ്ടായിട്ടും എങ്ങനെയാണ് കെ എം ഷാജിയ്ക്ക് ലീഗിന് നഷ്ടം വന്നെന്ന് പറയാനാകുന്നതെന്ന് ജലീൽ ചോദിക്കുന്നു. കെ റ്റി ജലീലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ചുവടെ ചേർക്കുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

