
കുടുബവഴക്കിനെത്തുടർന്ന് ഭർത്താവ് വെട്ടിപ്പരുക്കേൽപ്പിച്ച് ആശുപത്രിയിൽ ചികില്സയിലായിരുന്ന ഭാര്യ മരിച്ചു. കൈയ്ക്കും കഴുത്തിനും തലയ്ക്കും ഗുരുതരമായി പരുക്കേറ്റ മുനീറയാണ് മരിച്ചത്. ഭർത്താവ് ജബ്ബാർ പൊലീസ് കസ്റ്റഡിയിലാണ്.
ലഹരി വസ്തുക്കൾ വാങ്ങാൻ പണം നൽകാത്തതിനെതുടർന്ന് ബുധനാഴ്ച്ചയാണ് ജബാർ മുനീറയെ വെട്ടിയത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ ചികിൽസയിലായിരുന്നു.
Also read : മുതിർന്ന സിപിഐ എം നേതാവ് കെ എം സുധാകരൻ വിടവാങ്ങി
ഫാറൂഖ് കോളേജിനടുത്തായാണ് മുനീറയും ജബ്ബാറും താമസിച്ചിരുന്നത്. സമീപത്തെ സൂപ്പർമാർക്കറ്റിലെ ജീവനക്കാരിയായിരുന്നു മുനീറ. സംഭവദിവസം രാവിലെ മുനീറ ജോലിക്ക് പോകാൻ ഇറങ്ങുമ്പോഴാണ് ലഹരി വാങ്ങാൻ പൈസ ആവശ്യപ്പെട്ട് ജബ്ബാർ മുനീറയെ ആക്രമിച്ചത്. മുനീറ പണം നൽകാൻ വിസമ്മതിനെത്തുടർന്നാണ് മുറിയിൽ പൂട്ടിയിട്ട് പ്രതി മുനീറയെ ക്രൂരമായി വെട്ടിപ്പരുക്കേൽപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

