വൈദ്യുതവേലിയിൽ നിന്ന് ഷോക്കേറ്റ് ദാരുണാന്ത്യം; മരിച്ചത് ദൈവപ്പുര സ്വദേശി വിൽസൺ

പാലോട്: പെരിങ്ങമ്മല ദൈവപ്പുരയിൽ സോളാർ വേലിയിൽ നിന്നും വൈദ്യുതിയാഘാതമേറ്റ് ദൈവപ്പുര സ്വദേശി വിൽസൺ അന്തരിച്ചു . ഞായറാഴ്ച ഉച്ചയോടെ ആടിന് തീറ്റയ്ക്കായി ഇല വെട്ടാൻ പോയതായിരുന്നു വിൽസൺ.

ഏറെ നേരം കഴിഞ്ഞിട്ടും തിരികെ എത്താതിരുന്നതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഇക്ബാൽ കോളേജിന് പിൻഭാഗത്തുള്ള വസ്തുവിൽ വിൽസണെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ALSO READ : പരസ്യ മദ്യപാനം ചോദ്യം ചെയ്ത പൊലീസുദ്യോ​ഗസ്ഥരെ കെ എസ് യു നേതാവിൻ്റെ നേതൃത്വത്തിൽ മർദ്ദിച്ചു

ദളിത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് ആണ് മരിച്ച വിൽസൺ. അനധികൃതമായി സ്ഥാപിച്ച വൈദ്യുത വേലിയിൽ നിന്നാണ് ഷോക്കേറ്റതെന്നാണ് പ്രാഥമിക വിവരം. പാലോട് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.

ALSO READ : കാസർഗോഡ് വയോധികയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണകാരണം ഹൃദയാഘാതമെന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ട്

വിൽസണിന്റെ മൃതദേഹം പാലോട് ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ENGLISH SUMMARY : Wilson, a native of Daivapura, passed away after being electrocuted by a solar fence in Daivapura, Peringammala.


whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News