ബിജെപി വാർഡ് മെമ്പറുടെ ഭർത്താവ് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായി യുവതിയുടെ പരാതി

police

മാവേലിക്കര ബുധനൂരിൽ ബിജെപി വാർഡ് മെമ്പറുടെ ഭർത്താവ് വീട് കയറി ആക്രമിച്ചതായി പരാതി. ബുധനൂർ സ്വദേശിയായ യുവതിയെയാണ് കഴുത്തിന് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. ആക്രമിച്ച സമയത്ത് 7 വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞും യുവതിയുടെ കയ്യിൽ ഉണ്ടായിരുന്നു.

കഴുത്തിന് പിടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുന്നതിനിടയിൽ പ്രതിരോധിക്കാൻ ശ്രമിച്ച യുവതിയുടെ കൈയൊടിഞ്ഞു. യുവതിയെ ചികിത്സയ്ക്കായി മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ALSO READ : വയനാട് പുൽപ്പള്ളിയിൽ കടുവയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു

ഒരു വർഷം മുൻപാണ് ബുധനൂർ പത്താം വാർഡ് മെമ്പർ ആയ ശാന്ത ഗോപകുമാറിന്റെ ഭർത്താവ് ഗോപകുമാറിനെ വടക്കേ ഇന്ത്യയിൽ സ്ഥിരതാമസമാക്കിയിരുന്ന കുടുംബം വീടിന്റെ നിർമ്മാണ ചുമതല ഏൽപ്പിച്ചത് 63 ലക്ഷം രൂപ നൽകി ഒരു വർഷത്തിനുള്ളിൽ വീട് പൂർത്തീകരിക്കുമെന്ന് ഉറപ്പും രേഖാമൂലം നൽകി.

എന്നാൽ കാലാവധി കഴിഞ്ഞ് അഞ്ചുമാസം പിന്നിട്ടിട്ടും വീടിന്റെ നിർമ്മാണം പൂർത്തീകരിച്ചിരുന്നില്ല പൂർണമായും തുക കൈപ്പറ്റുകയും ചെയ്തു. നിലവിൽ ഈ കുടുംബം വാടകവീട്ടിലാണ് താമസിക്കുന്നത് നിർമ്മാണം പൂർത്തീകരിക്കാത്തതിനെക്കുറിച്ച് ചോദ്യം ചെയ്തതോടെയാണ് ഇവരുടെ വീട്ടിലെത്തി ഗോപകുമാർ പെൺകുട്ടിയെയും അച്ഛനെയും ക്രൂരമായി മർദ്ദിച്ചത്. മദ്ദനത്തിൽ പരിക്കേറ്റ യുവതിയുടെ അച്ഛനും ചികിത്സയിലാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News