World – Page 94 – Kairali News | Kairali News Live

World

സൗദിയിൽ സ്വവർഗാനുരാഗികളുടെ പതാക വീശിയതിന് സ്വദേശിയായ ഡോക്ടർ അറസ്റ്റിൽ; അറിവില്ലായ്മയാണെന്നും പതാകയുടെ ഭംഗി കണ്ട് വീശിയതാണെന്നും ഡോക്ടർ

റിയാദ്: സൗദിയിൽ സ്വവർഗാനുരാഗികളുടെ മഴവിൽ പതാക വീട്ടിനു മുകളിൽ വീശിയതിന് സൗദി പൗരനായ ഡോക്ടറെ അറസ്റ്റ് ചെയ്തു. എൽജിബിടിയുടെ മഴവിൽ പതാക വീശിയതിനാണ് ഡോക്ടറെ അറസ്റ്റ് ചെയ്തത്....

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ബേബി പൗഡറിന് നിരോധനം; നടപടി കാന്‍സറിന് കാരണമെന്ന കണ്ടെത്തലിനെത്തുടര്‍ന്ന്; ഗള്‍ഫില്‍ പലയിടത്തും വില്‍പന നിര്‍ത്തി

ദോഹ: കാന്‍സറിന് കാരണമാകുമെന്ന കണ്ടെത്തലിന്റെ വെളിച്ചത്തില്‍ ഗള്‍ഫ് രാജ്യമായ ഖത്തറില്‍ ജോണ്‍സ്ണ്‍ ആന്‍ഡ് ജോണ്‍സണ്‍ ബേബി പൗഡറിന്റെ വില്‍പന നിരോധിച്ചു. വിവിധ കേന്ദ്രങ്ങളില്‍ വില്‍പന നിര്‍ത്തി. അമേരിക്കയില്‍...

സൗദിയില്‍ നാല് സ്വര്‍ണഖനി കൂടി കണ്ടെത്തി; ഖനികളിലെ തൊഴിലാളികളുടെ എണ്ണം ഒന്നരലക്ഷമാക്കാന്‍ പദ്ധതി

ജിദ്ദ: എണ്ണയുടെയും സ്വര്‍ണത്തിന്റെയും അക്ഷയപാത്രമായ സൗദി അറേബ്യയില്‍ നാല് സ്വര്‍ണ ഖനി കൂടി കണ്ടെത്തി. ഇതോടെ സൗദിയിലെ സ്വര്‍ണഖനികളുടെ എണ്ണം പത്തായി. എല്ലാ സ്വര്‍ണഖനികളിലായി ഒന്നരലക്ഷം പേര്‍ക്ക്...

പ്രവാസികളേ നാട്ടിലേക്കു വരണമെങ്കില്‍ പോക്കറ്റടിക്കപ്പെടും; അവധിക്കാലം മുതലാക്കി വിമാനക്കമ്പനികള്‍ ഏഴിരട്ടി നിരക്കു കൂട്ടി; കോഴിക്കോട് നിന്ന് അബുദാബിയിലേക്ക് 56000 രൂപ

അബുദാബി: പ്രവാസികളുടെ പോക്കറ്റടിച്ച് വിമാനക്കമ്പനികള്‍. അവധിക്കാലം മുതലാക്കി കേരളത്തിലേക്കും തിരിച്ചുമുള്ള ഗള്‍ഫ് വിമാനനിരക്കുകള്‍ കമ്പനികള്‍ ഏഴ് ഇരട്ടിവരെ കൂട്ടി. മംഗലാപുരം, കരിപ്പൂര്‍, നെടുമ്പാശേരി വിമാനത്താവളങ്ങളില്‍നിന്നുള്ള നിരക്കുകളിലാണ് വര്‍ധന....

‘നമസ്‌തേ’യ്ക്ക് നിരോധനവുമായി അമേരിക്കന്‍ സ്‌കൂള്‍; നടപടി മതവിശ്വാസം ലംഘിക്കുന്നുവെന്ന് രക്ഷിതാക്കളുടെ പരാതിയെത്തുടര്‍ന്ന്

യോഗ വിശ്വാസം ഹനിക്കുന്നതല്ലെന്നും കുട്ടികളുടെ ശീലങ്ങളില്‍ നല്ല മാറ്റം വരുത്തുന്നതിനാണ് യോഗ പരിശീലിപ്പിക്കുന്നതെന്നും യോഗ പരിശീലക റേച്ചല്‍ ബ്രാതന്‍

പെസഹാ ദിനത്തിൽ സ്ത്രീകൾക്കൊപ്പം മുസ്ലിം-ഹിന്ദു അഭയാർത്ഥികളുടെയും കാൽകഴുകി ചുംബിച്ച് ഫ്രാൻസിസ് മാർപ്പാപ്പ; പുതുചരിത്രം കുറിച്ച് ലോകനായകൻ

റോം: പെസഹാദിനത്തിൽ സ്ത്രീകളുടെ കാൽകഴുകണമെന്ന ഫ്രാൻസിസ് മാർപാപ്പയുടെ നിർദേശമായിരുന്നു ഈ പെസഹാദിനം വരെ ലോകം ചർച്ച ചെയ്തു കൊണ്ടിരുന്നത്. എന്നാൽ, സ്ത്രീകൾക്കൊപ്പം മുസ്ലിം-ഹിന്ദു അഭയാർത്ഥികളുടെയും കാൽകഴുകി ചുംബിച്ചാണ്...

യെമനിൽ നിന്ന് ഐഎസ് ഭീകരർ തട്ടിക്കൊണ്ടു പോയ മലയാളി വൈദികനെ ഇന്ന് കുരിശിൽ തറച്ച് കൊന്നേക്കും; ഫാദർ ടോം ഉഴുന്നാലിനായി കണ്ണീർ വാർത്ത് ലോകം

സനാ: ഈമാസം ആദ്യം യെമനിൽ നിന്ന് ഇസ്ലാമിക് ഭീകരർ തട്ടിക്കൊണ്ടു പോയ മലയാളി വൈദികൻ ടോം ഉഴുന്നാലിനെ ഭീകരർ കൊലപ്പെടുത്തിയേക്കും എന്ന ആശങ്ക ശക്തമാകുന്നു. ദുഃഖവെള്ളി ദിനത്തിൽ...

ബോസ്‌നിയ വംശഹത്യ: റദോവന്‍ കരാജിച്ച് കുറ്റക്കാരനെന്ന് അന്താരാഷ്ട്ര ക്രിമിനല്‍ ട്രൈബ്യൂണല്‍; 40 വര്‍ഷം തടവുശിക്ഷ വിധിച്ചു

ഹേഗ്: ബോസ്‌നിയന്‍ സെര്‍ബുകളുടെ നേതാവായിരുന്ന റദോവന്‍ കരാജിച്ചിന് അന്താരാഷ്ട്ര ക്രിമിനല്‍ ട്രൈബ്യൂണല്‍ 40 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. എട്ടുവര്‍ഷമായി നടന്ന വിചാരണയ്‌ക്കൊടുവിലാണ് കരാജിച്ചിന് ശിക്ഷ വിധിച്ചത്....

ഭാര്യയുടെ ചൂടന്‍ ചിത്രത്തില്‍ പ്രതിരോധത്തിലായി ഡൊണാള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചരണം; വാക്‌പോരുമായി ടെഡ് ക്രൂസും ട്രംപും

റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികള്‍ തമ്മിലുള്ള വാക്‌പോരും പുതിയ പ്രചരണായുധവും ലോക മാധ്യമങ്ങളിലും ചര്‍ച്ചയായി

ബ്രസല്‍സ് ആക്രമണത്തിന്റെ വിജയം പങ്കുവച്ചും ജിഹാദിന് ആഹ്വാനം ചെയ്തും ഐഎസ് വീഡിയോ; പുറത്തുവിട്ടത് സമൂഹമാധ്യമം വഴി

ബ്രസല്‍സ്: ബ്രസല്‍സില്‍ നടത്തിയ ഭീകരാക്രമണത്തിന്റെ വിജയം പങ്കുവച്ച് ഇസ്ലാമിക് സ്റ്റേറ്റിന്റെ വീഡിയോ. വിമാനത്താവളത്തിലും മെട്രോ സ്റ്റേഷനിലുമുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തതിന് പിന്നാലെയാണ് സമൂഹമാധ്യമങ്ങള്‍ വഴി ഐഎസ് പുതിയ...

കൗമാരക്കാരികളെ വശീകരിക്കാൻ പുരുഷവേഷം കെട്ടിയ സ്ത്രീക്ക് തടവുശിക്ഷ; പെൺകുട്ടികളെ വലയിലാക്കിയിരുന്നത് പുരുഷന്റെ പേരിൽ പ്രൊഫൈലുണ്ടാക്കി

കൗമാരക്കാരികളായ പെൺകുട്ടികളെ വശീകരിച്ച് ലൈംഗികബന്ധത്തിലേർപ്പെടാൻ പുരുഷവേഷം കെട്ടിയ സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തു. ജെനിഫർ സ്റ്റെയ്ൻസ് എന്ന സ്ത്രീയാണ് അറസ്റ്റിലായത്. ഇവരെ 39 മാസം തടവിനു ശിക്ഷിച്ചു....

ഇരുപതു വര്‍ഷമായി ബിസിനസുകാരിയാകാന്‍ ആഗ്രഹിച്ച ശ്വേതാ മേനോന് സ്വപ്‌ന സാഫല്യം; ദുബായില്‍ ശ്വേതയുടെ റസ്റ്ററന്റ് ശ്വേസ് ഡിലൈറ്റ്‌സ് വരുന്നു

ദുബായ്: സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ സിനിമയില്‍ ഭക്ഷണത്തെക്കുറിച്ചു സംസാരിക്കുന്ന ശ്വേതാ മേനോന് സ്വന്തമായി ഒരു ഹോട്ടല്‍ തുടങ്ങണമെന്നും ആഗ്രഹമുണ്ടായിരുന്നു. ആ സ്വപ്‌ന സാക്ഷാല്‍കാരത്തിന്റെ നിറവിലാണ് താരമിപ്പോള്‍. ദുബായിലാണ്...

സികയെത്തി; ഇന്ത്യയുടെ തൊട്ടയലത്ത്; ബംഗ്ലാദേശിൽ സിക വൈറസ് സ്ഥിരീകരിച്ചു

ധാക്ക: ബംഗ്ലാദേശിൽ സിക വൈറസ് ബാധ സ്ഥിരീകരിച്ചു. 19 മാസമായി പനി ബാധിതനായിരുന്നയാൾക്കാണ് സിക രേഗമാണെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. ദക്ഷിണേഷ്യൻ രാഷ്ട്രങ്ങളിൽ സ്ഥിരീകരിക്കുന്ന ആദ്യത്തെ സിക കേസാണ് ബംഗ്ലാദേശിലേത്....

പതിവായി ബലാത്സംഗം ചെയ്ത പിതാവിനെ മകള്‍ സഹികെട്ടു തീകൊളുത്തി കൊന്നു; ഇരുപതുകാരി അറസ്റ്റില്‍; സഹോദരിമാരെയും പീഡിപ്പിച്ചിരുന്നെന്നു മൊഴി

കറാച്ചി: തന്നെയും സഹോദരിമാരെയും നിരന്തരം ബലാത്സംഗം ചെയ്ത പിതാവിനെ ഇരുപതുകാരി തീകൊളുത്തിക്കൊന്നു. കഴിഞ്ഞദിവസമായിരുന്നു സംഭവം. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ഇരുപതുകാരിയായ മകളെ പൊലീസ് അറസ്റ്റ് ചെയ്തു. പാകിസ്താനിലെ...

സൗദിയില്‍ മലയാളി വീട്ടമ്മയെ മതകാര്യ പൊലീസ് അറസ്റ്റ് ചെയ്തു വിട്ടയച്ചു; അറസ്റ്റ് സ്‌പോണ്‍സറുടെ പരാതിയില്‍

റിയാദ്: ബാഗില്‍ കണ്ടെത്തിയ പ്രാര്‍ഥനാക്കുറിപ്പുകള്‍ മന്ത്രവാദരേഖയാണെന്നു തെറ്റിദ്ധരിച്ച് മലയാളി വീട്ടമ്മയെ സൗദി മതകാര്യ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് സ്വദേശി ലൈല(37)യാണ് അറസ്റ്റിലായത്. സ്‌പോണ്‍സറുടെ പരാതിയിലാണ് നടപടി....

കൊളംബിയയുടെ ഏറ്റവും തൂക്കമുള്ള മനുഷ്യന് ഭാരം കുറയ്ക്കണം; ആശുപത്രിയിലെത്തിക്കാന്‍ വേണ്ടി വന്നത് 20 ആളുകളും ഒരു ഫയര്‍ ട്രക്കും ആംബുലന്‍സും

ഓസ്‌കര്‍ വാസ്‌ക്വസ് മൊറാലസ് എന്ന 44 കാരന്‍ തൂക്കം കൊണ്ട് കൊളംബിയയുടെ റെക്കോര്‍ഡ് പട്ടികയില്‍ ഇടംപിടിച്ച വ്യക്തിയാണ്. 882 പൗണ്ട് അഥവാ 400 കിലോയാണ് മൊറാലസിന്റെ തൂക്കം....

ദുബായിൽ ജീവിക്കാന്‍ സാധാരണവരുമാനക്കാര്‍ക്കാവില്ല; ഒറ്റമുറി ഫ്‌ളാറ്റ് വാടക 1.15 ലക്ഷം ദിര്‍ഹം; ശമ്പളം കുറഞ്ഞപ്പോള്‍ വാടകയും കുട്ടികളുടെ ഫീസും താങ്ങാനാവില്ല; പ്രവാസികള്‍ നാട്ടിലേക്ക് ഒഴുകുന്നു

ദുബായ്: ശമ്പളം വെട്ടിക്കുറയ്ക്കുകയും നിര്‍ബന്ധിച്ച അവധി നടപ്പാക്കുകയും ചെയ്യാന്‍ കമ്പനികള്‍ തുടങ്ങിയതിനു പിന്നാലെ ദുബായിലും ഒട്ടുമിക്ക ഗള്‍ഫ് പ്രദേശങ്ങളിലും ഫ്‌ളാറ്റുകള്‍ക്കു വാടക മൂന്നിരട്ടിയോളം വര്‍ധിപ്പിച്ചു. ഒറ്റമുറി ഫ്‌ളാറ്റുകളുടെ...

യുഎഇയില്‍നിന്നുള്ള സര്‍വീസുകള്‍ എയര്‍ഇന്ത്യ എക്‌സ്പ്രസ് വര്‍ധിപ്പിക്കുന്നു; 39 സര്‍വീസുകള്‍ വര്‍ധിക്കും; കരിപ്പൂരിലേക്കുള്ള സര്‍വീസുകള്‍ക്കു മുന്‍ഗണനയെന്ന് സിഇഒ

ദുബായ്: യുഎഇയില്‍നിന്ന് ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ എയര്‍ ഇന്ത്യ എക്‌സപ്രസ് വര്‍ധിപ്പിക്കുന്നു. 107-ല്‍നിന്നു 146 ആയാണു സര്‍വീസുകള്‍ വര്‍ധിപ്പിക്കുന്നത്. പ്രതിദിനം 21 സര്‍വീസുകള്‍ എന്ന നിലയിലേക്കു വര്‍ധിപ്പിക്കാനാണ് എയര്‍...

മൊബൈല്‍ ഫോണുകളുടെ റേഡിയേഷനില്‍ നിന്ന് സംരക്ഷണം നല്‍കുന്ന അടിവസ്ത്രം വികസിപ്പിച്ചെടുത്ത് ജര്‍മന്‍ സ്റ്റാര്‍ട്ട് അപ്പ്

ഇതില്‍ പ്രത്യേകം തുന്നിച്ചേര്‍ത്തിട്ടുള്ള വെള്ളിനൂലുകളാണ് റേഡിയേഷനില്‍ നിന്ന് സംരക്ഷണം നല്‍കുന്നത്

ലൈംഗികദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ ഹള്‍ക് ഹോഗന്, ഗോകര്‍ മീഡിയ 115 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണം; അപ്പീല്‍ പോകുമെന്ന് ഗോകര്‍ മീഡിയ

സ്വകാര്യത നശിപ്പിച്ചെന്നു ആരോപിച്ച് ഹള്‍ക് ഹോഗന്‍ തന്നെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഫ് ളോറിഡ കോടതിയുടെ ഉത്തരവ്

പാരീസ് ഭീകരാക്രമണം; മുഖ്യസൂത്രധാരന്‍ ബ്രസല്‍സില്‍ അറസ്റ്റില്‍; അബ്ദ്‌സലാമിനെ പിടികൂടിയത് മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലിനൊടുവില്‍

മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലിനൊടുവില്‍ ബ്രസല്‍സില്‍ നിന്നാണ് ഇയാളെ പിടികൂടിയതെന്ന് ഫ്രഞ്ച് പൊലീസ്

സൗദിയില്‍ 400 കമ്പനികള്‍ കടുത്ത പ്രതിസന്ധിയില്‍; ഉയര്‍ന്ന ശമ്പളം വാങ്ങുന്നവരെ പറഞ്ഞുവിട്ട് പിടിച്ചു നില്‍ക്കാന്‍ ശ്രമം; വിദേശത്തുനിന്ന് 800 കോടി കടമെടുക്കാനും നീക്കം

റിയാദ്: എണ്ണവിലയിടിവുണ്ടാക്കിയ കടുത്ത പ്രതിസന്ധിയെത്തുടര്‍ന്നു ഞെരുക്കത്തിലായത് നൂറോളം സൗദി കമ്പനികള്‍. ഉയര്‍ന്ന ശമ്പളം വാങ്ങൂന്നവരെ പിരിച്ചുവിട്ട് നിലനില്‍പ് ഉറപ്പാക്കാന്‍ കമ്പനികള്‍ ശ്രമം ആരംഭിച്ചു. നിരവധി ജീവനക്കാര്‍ക്ക് കമ്പനി...

കറുത്താൽ എന്താണ് പ്രശ്‌നം; തെക്കനേഷ്യൻ വംശജരോടുള്ള മനോഭാവത്തിന് മാറ്റം വരുത്താൻ അൺഫെയർ ആൻഡ് ലവ്‌ലി ഹാഷ് ടാഗ് പ്രചാരണത്തിന് വമ്പൻ വരവേൽപ്

ന്യൂയോർക്ക്: കറുത്തനിറമായതിൽ എന്താണ് പ്രശ്‌നം. ലോകമാകെയുള്ളവർ സോഷ്യൽമീഡിയകളിൽ ഇപ്പോൾ ചോദിക്കുകയാണ്. വംശീയ വിദ്വേഷത്തിന്റെ മറ്റൊരു പതിപ്പായ വർണവിവേചനത്തിനെതിരേ ടെക്‌സസ് സർവകലാശാലയിലെ മൂന്നു വിദ്യാർഥിനികൾ ആരംഭിച്ച കാമ്പയിനാണ് അൺഫെയർ...

ഉത്തരകൊറിയ വീണ്ടും മിസൈല്‍ വിക്ഷേപിച്ചു; ജപ്പാന്റെ കിഴക്കന്‍ കടലിലേക്ക് വിക്ഷേപിച്ചത് റോഡോംഗ് സ്‌കഡ് മിസൈല്‍

സോള്‍: ഉത്തര കൊറിയ വീണ്ടും കടല്‍ ലക്ഷ്യമാക്കി മിസൈല്‍ വിക്ഷേപിച്ചതായി ദക്ഷിണ കൊറിയ ആരോപിച്ചു. കൂടുതല്‍ മിസൈല്‍ പരീക്ഷണങ്ങള്‍ ഉണ്ടാകുമെന്നും യുദ്ധത്തിനൊരുങ്ങാനും കിം ജോംഗ് ഉന്നിന്റെ പ്രഖ്യാപനം...

കൃത്രിമ സൂര്യനെ സൃഷ്ടിക്കാനുള്ള ശ്രമം വിജയത്തിലേക്ക്; മനുഷ്യ നിര്‍മിത സൂര്യന്‍ അഞ്ചു കോടി ഡിഗ്രി താപനില പ്രസരിപ്പിച്ച് വിജയത്തിന്റെ പടിക്കല്‍

ബീജിംഗ്: കൃത്രിമ സൂര്യനെ സൃഷ്ടിക്കാനുള്ള ശാസ്ത്രജ്ഞരുടെ ശ്രമങ്ങള്‍ വിജയത്തിലേക്ക്. തെര്‍മോ ന്യൂക്ലിയാര്‍ ഫ്യൂഷനിലൂടെ സൂര്യനില്‍നിന്നുള്ള ഊര്‍ജപ്രവാഹം കൃത്രിമമായി നിര്‍മിച്ചെടുക്കാനാണു ശാസ്ത്രജ്ഞരുടെ ശ്രമം. ബീജിംഗ് ആസ്ഥാനമായുള്ള ശാസ്ത്രജ്ഞരാണ് പരീക്ഷണങ്ങള്‍ക്കു...

സന്തോഷത്തോടെ ആളുകള്‍ ജീവിക്കുന്ന അറബ് രാജ്യം യുഎഇ; ആഗോളതലത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ പിന്തള്ളി ഡെന്‍മാര്‍ക്ക് ഒന്നാമത്

ദുബായ്: ജനങ്ങള്‍ ഏറ്റവും സന്തുഷ്ടിയോടെ താമസിക്കുന്ന അറബ് രാജ്യം യുഎഇയെന്ന് റിപ്പോര്‍ട്ട്. എസ്ഡിഎസ്എന്നും കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ എര്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ടും നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് ലോകത്തെ ഏറ്റവും സന്തുഷ്ട...

എയര്‍ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി; ബാങ്കോക്ക് വിമാനത്താവളത്തില്‍ യാത്രക്കാരെ ഇറക്കി വിമാനം മാറ്റിയിട്ട് പരിശോധിച്ചു

ബാങ്കോക്ക്: ബോംബ് ഭീഷണിയെ തുടര്‍ന്ന് എയര്‍ഇന്ത്യ വിമാനം ബാങ്കോക്ക് എയര്‍പോര്‍ട്ടില്‍ ഒറ്റപ്പെട്ട സ്ഥലത്ത് ലാന്‍ഡ് ചെയ്യിച്ച് പരിശോധിച്ചു. ദില്ലിയില്‍ നിന്ന് ബാങ്കോക്കിലേക്കു പോയ എയര്‍ഇന്ത്യയുടെ AI 332...

കുവൈത്തില്‍ പ്രവാസികള്‍ക്കു രക്ഷയില്ലാത്ത കാലം വരുമോ? കുവൈത്ത് പെട്രോളിയം വിദേശികളായ ജോലിക്കാരെ കരാറിലാക്കുന്നു; പ്രവാസ അലവന്‍സ് നിര്‍ത്തലാക്കും

കുവൈത്ത് സിറ്റി: എണ്ണവിലയിടിവിലെ പ്രതിസന്ധിയില്‍ മൂക്കുകുത്തുന്ന ഗള്‍ഫ് രാജ്യങ്ങള്‍ പ്രവാസികളെ ഒഴിവാക്കാന്‍ ഒരുങ്ങുന്നത് കുറച്ചുമാസമായുള്ള വാര്‍ത്തയാണ്. കുവൈത്ത് പെട്രോളിയം കമ്പനിയിലെ പ്രവാസികളായ ജീവനക്കാരെ മുഴുവന്‍ സ്ഥിരനിയമനത്തില്‍നിന്ന് ഒഴിവാക്കി...

ദുബായിയെ മുക്കിയ മഴയുടെ ചിത്രങ്ങള്‍ മര്യാദയ്ക്കു പോസ്റ്റ് ചെയ്തില്ലെങ്കില്‍ അകത്താകും; പത്തു ലക്ഷം ദിര്‍ഹം വരെ പിഴയും ശിക്ഷ; ഷെയര്‍ ചെയ്യുന്നവരും കുടുങ്ങും

ദുബായ്: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പെയ്യുന്ന മഴ കണ്ട് ആവേശം മൂത്ത് പടമെടുത്തു സോഷ്യല്‍മീഡിയയില്‍ ഇടാമെന്നു കരുതിയാല്‍ ശ്രദ്ധയില്ലെങ്കില്‍ അകത്താകും. ദുബായിലെ പെരുമഴക്കാലത്തിന്റെ ചിത്രങ്ങള്‍ ഉത്തരവാദിത്തമില്ലാതെയും എഡിറ്റ്...

ഭാര്യ ഉറങ്ങിയെന്നു കരുതി അടുത്തമുറിയിലെ ബന്ധുവിനെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു; യുവാവിനെ പിന്തുടര്‍ന്ന ഭാര്യ കൈയോടെ പിടികൂടി പോലീസിലേല്‍പിച്ചു

കൊളംബോ: ഭാര്യ ഉറങ്ങിയെന്നു കരുതി കിടപ്പറയില്‍നിന്നെഴുന്നേറ്റ് അടുത്തമുറിയില്‍ ഉറങ്ങിക്കിടന്ന ബന്ധുവായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത യുവാവിനെ ഭാര്യ കൈയോടെ പിടികൂടി. ശ്രീലങ്കയിലെ ഹൊറേലസ്ഗാമുവിലാണ് സംഭവം. രാത്രിയില്‍ കിടപ്പറയില്‍നിന്നു...

Page 94 of 105 1 93 94 95 105

Latest Updates

Don't Miss