
ഡൽഹിയിലെ വായു മലിനീകരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ പ്രസ്താവന രാഷ്ട്രീയ പോരിന് വഴിവെക്കുന്നു. ഡൽഹിയിലെ വായുനിലവാരം ‘ഗ്യാസ് ചേംബറിന്’ സമാനമാണെന്ന യോഗിയുടെ പരാമർശമാണ് വിവാദങ്ങൾക്ക് വഴിവച്ചത്.
ദില്ലി മുഖ്യമന്ത്രി രേഖ ഖുപ്തയുടെ ഭരണത്തിൽ ബിജെപിയിൽ തന്നെ കടുത്ത അതൃപ്തിയെന്ന് കോൺഗ്രസ്. ചൂണ്ടിക്കാട്ടി രാജ്യ തലസ്ഥാനത്തെ സ്ഥിതി മറ്റു നേതാക്കളടക്കം വിമർശിക്കുന്നത് രേഖ ഗുപ്ത യുടെ പരാജയത്തെ ചൂണ്ടിക്കാണിക്കുന്നുവെന്നും പ്രതിപക്ഷം വിമർശിച്ചു.
നേട്ടങ്ങൾ അവകാശപ്പെടുമ്പോഴും ഡൽഹിയിലെ വായു ശ്വസിക്കാൻ കഴിയാത്ത വിധം വിഷമയമായത് സർക്കാരിന്റെ പിടിപ്പുകേടാണെന്നാണ് വിമർശനം. ഗോരഖ്‌പൂരിൽ വെച്ചാണ് ഡൽഹിയിലെ മലിനീകരണത്തെ പരിഹസിച്ച് യോഗി ആദിത്യനാഥ് രംഗത്തെത്തിയത്. എന്നാൽ, ഈ വിഷയത്തിൽ ഡൽഹി സർക്കാരോ മുഖ്യമന്ത്രി രേഖാ ഗുപ്തയോ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
ENGLISH SUMMARY : Yogi Adityanath’s “gas chamber” comment on Delhi’s air pollution has sparked a political row, with Congress claiming internal rift within the BJP and citing it as proof of Delhi CM Rekha Gupta’s failure

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

