എഫ്ഐആര്‍ പകര്‍പ്പിനായി കോടതിയെ സമീപിച്ച് ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുര്‍കയാസ്ഥ

എഫ്ഐആര്‍ പകര്‍പ്പ് ആവശ്യപ്പെട്ട് ന്യൂസ്‌ക്ലിക്കിന്റെ സ്ഥാപകനും എഡിറ്റര്‍ ഇന്‍ ചീഫുമായ പ്രബീര്‍ പുര്‍കയാസ്ഥ കോടതിയെ സമീപിച്ചു. ഡല്‍ഹി പട്യാല ഹൗസ് കോടതിയിലാണ് പ്രബീര്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. അഡീഷണല്‍ സെഷന്‍സ് ജഡ്ജി ഡോ ഹര്‍ദീപ് കൗര്‍ ഈ ഹര്‍ജി ഉടന്‍ പരിഗണിക്കും.

അതേസമയം,  പ്രബിര്‍ പുര്‍കയാസ്ഥയെയും നിക്ഷേപകനും എച്ച്ആര്‍ മേധാവിയുമായ അമിത് ചക്രവര്‍ത്തി എന്നിവരെ ഏഴ് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കഴിഞ്ഞ ദിവസമാണ് പ്രബിര്‍ പുര്‍കയസ്ഥ, അമിത് ചക്രവര്‍ത്തി എന്നിവരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്.

Also Read: ഖലിസ്ഥാന്‍ അനുകൂല പ്രവര്‍ത്തനങ്ങളും ഇന്ത്യാ വിരുദ്ധ പ്രചാരണങ്ങളും നടത്തുന്നവരുടെ ഒസിഐ കാര്‍ഡുകള്‍ റദ്ദാക്കിയേക്കും

ന്യൂസ് ക്ലിക്ക് ഓഫീസിലും പ്രബിര്‍ പുര്‍കയസ്ഥയുമായി സഹകരിക്കുന്ന മാധ്യമപ്രവര്‍ത്തകരുടെയുള്‍പ്പെടെ വസതികളിലും പൊലീസ് സ്‌പെഷ്യല്‍ സെല്‍ റെയ്ഡ് നടത്തിയിരുന്നു. തുടര്‍ന്ന് ചോദ്യംചെയ്യലിനു വിളിച്ചു വരുത്തിയ ശേഷം രാത്രി എട്ടരയോടെ ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News