കാസർഗോഡ് കന്തക്കാട് തട്ടിക്കൊണ്ടു പോയ യുവാവിനെ മണിക്കൂറുകൾക്കകം കണ്ടെത്തി

car kidnap

കാസർകോഡ് കന്തക്കാട് യുവാവിനെ തട്ടിക്കൊണ്ടു പോയി. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.
മേൽപ്പറമ്പ് സ്വദേശിയെയാണ് നാലംഗ സംഘം തട്ടിക്കൊണ്ടു പോയത്. എന്നാൽ പൊലീസിൻ്റെ അവസരോചിതമായ ഇടപെടലിലൂടെ തട്ടിക്കൊണ്ട് പോയ യുവാവിനെ മണിക്കൂറുകൾക്കകം കണ്ടെത്തി. പ്രതികളേയും പിടികൂടി. പ്രതികൾക്കൊപ്പമായിരുന്നു യുവാവിനെ കണ്ടെത്തിയത്.

ആന്ധ്രാ സ്വദേശികളായ നാല് പേരാണ് പിടിയിലായത്. 5 പേരടങ്ങുന്ന സംഘമാണ് ഇയാളെ തട്ടിക്കൊണ്ടു പോയതെന്നാണ് സൂചന. ഇതിൽ ഒരു മലയാളി ഉൾപ്പെടുന്നതായും വിവരങ്ങളുണ്ട്. സാമ്പത്തിക ഇടപാടുമായ ബന്ധപ്പെട്ട വിഷയങ്ങളാണ് യുവാവിനെ തട്ടിക്കൊണ്ടു പോകാൻ കാരണമെന്ന് പൊലീസ് അറിയിച്ചു.

Also read; പാലക്കാട് ഡിസിസി ഓഫീസിൽ നടന്ന ലോയേഴ്‌സ് കോണ്‍ഗ്രസ് യോഗത്തില്‍ കയ്യാങ്കളി; അഭിഭാഷകന് തലയ്ക്ക് ഗുരുതര പരുക്ക്

കർണാടക പോലീസിന്റെ സഹായത്തോടെയാണ് പ്രതികൾ പിടിയിലായത്. കർണാടകയിലെ സകലേഷ് പുരയിൽ നിന്നാണ് തട്ടിക്കൊണ്ടു പോയ സംഘത്തെ പിടികൂടിയത്. തട്ടിക്കൊണ്ട് പോയ വാഹനവും പിടികൂടിയിരുന്നു. ഈ വാഹനത്തിൻ്റെ ദൃശ്യങ്ങൾ കേരള പൊലീസിന് ലഭിച്ചിരുന്നു. ഇത് കർണാടക പൊലീസിന് കൈമാറുകയും അന്വേഷണത്തിലൂടെ കണ്ടെത്തുകയുമായിരുന്നു. ഇരു സംസ്ഥാനങ്ങളിലേയും പൊലീസിൻ്റെ കൂട്ടായ പ്രവർത്തനത്തിലൂടെയാണ് പ്രതികളെ പിടികൂടാൻ ഇടയാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News