
തദ്ദേശ തെരഞ്ഞെടുപ്പിൽ ബി.ജെ.പി കോൺഗ്രസ് കൂട്ടു കെട്ടും ബന്ധവും തുറന്ന് പറഞ്ഞ് കോൺഗ്രസ് സ്ഥാനാർഥി. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വേണ്ടി കോൺഗ്രസിൽ നിന്ന് വോട്ട് കച്ചവടം നടത്തിയതായാണ് തുറന്നടിച്ചത്. നെയ്യാറ്റിൻകര മാരായമുട്ടത്താണ് സംഭവം.മാരായമുട്ടത്തെ സ്ഥാനാർഥി സിന്ധു കൃഷ്ണയാണ് വെളിപ്പെടുത്തൽ നടത്തിയത്. വാട്സാപ്പിലൂടെ ശബ്ദ സന്ദേശമായാണ് കാര്യം സ്ഥാനാർത്ഥിയായിരുന്ന സിന്ധു കൃഷ്ണ പുറത്ത് പറഞ്ഞത്.
ബി.ജെ.പി ക്ക് കോൺഗ്രസ് വോട്ട് മറിച്ചതായാണ് സ്ഥാനാത്ഥിയുടെ വെളിപ്പെടുത്തൽ. പ്രദേശത്ത് ബി.ജെ.പി കോൺഗ്രസ് സഖ്യമുണ്ട് എന്നാണ് ഫലം പുറത്ത് വന്നതിന് പിന്നാലെ സ്ഥാനാർത്ഥി പറഞ്ഞത്. പരസ്പര തർക്കത്തിൻ്റെ ഭാഗമായാണ് ബി.ജെ.പി ക്ക് കോൺഗ്രസ് വോട്ട് നൽകിയതെന്നും സിന്ധു കൃഷ്ണ പറയുന്നു.
Also read; എറണാകുളം കളമശ്ശേരിയിൽ വിജയഘോഷത്തിനിടെ കോൺഗ്രസ് – ലീഗ് പ്രവർത്തകർ ഏറ്റുമുട്ടി
തദ്ദേശ തെരഞ്ഞെടുപ്പിൽ മാരായിമുട്ടം വാർഡിൽ ബി.ജെ.പി യാണ് വിജയിച്ചത്. ഇത് കോൺഗ്രസിൻ്റെ വോട്ടിലൂടെയാണെന്ന് സിന്ധു കൃഷ്ണ പറയുന്നു. ഇത് ബി.ജെ.പി യും സമ്മതിക്കുന്നതായി പറയുന്നുണ്ട്. ഇതിനെതിരെ ആർക്കും ഒന്നു പ്രതികരിക്കാനില്ലെയെന്നും ശബ്ദ സന്ദേശത്തിൽ ചോദിക്കുന്നുണ്ട്. നേതൃത്വത്തോടുള്ള അമർഷവും സിന്ധു കൃഷ്ണയുടെ സന്ദേശത്തിലുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

