
കോൺഗ്രസ് പ്രവർത്തകരെക്കൊണ്ട് വെട്ടിലായി പാലക്കാട് കോൺഗ്രസ് ജില്ല നേതൃത്വം. പാലക്കാടെ മൂന്ന് കോൺഗ്രസ് പ്രവർത്തകരെ ജില്ല നേതൃത്വം ഇടപെട്ട് പുറത്താക്കിയിരിക്കുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ പ്രവർത്തിച്ചതും വിവധയിടങ്ങളിൽ സ്ഥാനാത്ഥികളെ മത്സരിപ്പിച്ചതിനുമാണ് കോൺഗ്രസ് നേതൃത്വം മൂന്ന് പേരെ പുറത്താക്കിയത്. പാലക്കാട് ബ്ലോക്ക് കോൺഗ്രസ് അംഗം കാജാ ഹുസൈൻ, യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സദ്ദാം ഹുസൈൻ,വണ്ടാഴി പഞ്ചായത്ത് മുൻ അംഗം ഷാനവാസ് സുലൈമാൻ എന്നിവരെയാണ് പുറത്താക്കിയത്.
ഇതിൽ മുന്നെ ഒരു തവണ കോൺഗ്രസിൽ നിന്ന് പുറത്താക്കിയയാളും ഉൾപ്പെടുന്നുണ്ട്.
യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സദ്ദാം ഹുസൈനെയാണ് പാർട്ടി രണ്ടാം തവണയും പുറത്താക്കുന്നത്. പാലക്കാട് നഗരസഭ തെരഞ്ഞെടുപ്പിലാണ് വിവിധയിടങ്ങളിൽ ഇവരുടെ നേതൃത്വത്തിൽ ഔദ്യോഗിക സ്ഥാനാർത്ഥികൾക്കെതിരെ മത്സരാർഥികളെ മത്സരിപ്പിച്ചത്.
Also read; പാറാട് ആക്രമണം അഴിച്ചുവിട്ട് ലീഗ്, കോൺഗ്രസ് പ്രവർത്തകർ; സിപിഐഎം സ്തൂപം തകർത്തു
പാലക്കാട് നഗരസഭയിൽ സദ്ദാം ഹുസൈൻ്റെ വ്യാപാര സംഘടനയുടെ പേരിലാണ് ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ വിവിധയിടങ്ങളിൽ സ്ഥാനാർത്തിയെ നിർത്തിയിരുന്നത്. ഇത് തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ ബുദ്ധിമുട്ടിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ നടപടിയെടുത്തിരിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

