
നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ അധിക്ഷേപിക്കുന്ന തരത്തിൽ സാമൂഹ്യ മാധ്യമത്തിലൂടെ വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ കേസെടുക്കാൻ ഒരുങ്ങി പ്രത്യേക അന്വേഷണ സംഘം. അതിക്ഷേപ വീഡിയോകൾ പ്രചരിപ്പിച്ചതിന് പിന്നാലെ നടിയുടെ പരാതിയെ തുടർന്നാണ് നടപടി. തൃശ്ശൂർ ഡിഐജി ഹരിശങ്കരനാണ് നടി വിഷയത്തിൽ പരാതി നൽകിയത്.
നടിയുടെ പരാതി ഡിഐജി സിറ്റി പോലീസ് കമ്മീഷണർക്ക് കൈമാറി. ഇതിൽ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നും പറഞ്ഞു. സിറ്റി പൊലീസ് കമ്മീഷണര്‍ നകുല്‍ ദേശ്മുഖാണ് കാര്യം അറിയിച്ചത്.കേസിലെ വിധി വന്നതിനു തൊട്ടുപിന്നാലെയാണ് രണ്ടാം പ്രതി മാർട്ടിന്റെ അധിക്ഷേപ വീഡിയോ സാമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്.
നടിയെ കുറ്റപ്പെടുത്തുന്ന തരത്തിലും നടിയുടെ പേര് വെളിപ്പെടുത്തുന്ന തരത്തിലും ആയിരുന്നു വീഡിയോ പ്രചരിപ്പിച്ചത്. മാർട്ടിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച മറ്റ് ഉള്ളവർക്കെതിരെയും കേസ് എടുക്കും. പരാതിക്കൊപ്പം വിവിധ ലിങ്കുകളും നടി പൊലീസിന് കൈമാറിയിട്ടുണ്ട്.
പരാതിക്കൊപ്പം വീഡിയോ പ്രദർശിപ്പിച്ച ഇരുപതോളം ലിങ്ക്കളാണ് നടി കൈമാറിയത്. വിഷയത്തിൽ സൈബർ വകുപ്പുകൾ ചുമത്തി ആയിരിക്കും പോലീസ് കേസെടുക്കുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

