തദ്ദേശത്തിൽ പ്രഹ​രമേറ്റ് ബി.ജെ.പി, കുപ്രചാരണങ്ങൾക്കും വർ​ഗീയതയ്ക്കുമെതിരെ ജനം വിധിയെഴുതി

തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നപ്പോൾ കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾ ബി.ജെ.പി യെ പടിക്ക് പുറത്താക്കി. പലയിടങ്ങളിലും ബി.ജെ.പി ക്ക് ഏറ്റത് വലിയ തിരിച്ചടിയാണ്. കഴിഞ്ഞ കാലങ്ങളിൽ ബി.ജെ.പി വർ​ഗീയ വിഷം ചീറ്റിയും വോട്ട് മറിച്ചും ഭരണത്തിലെത്തിയ പല പഞ്ചായത്തുകളിലും ഇത്തവണ ബി.ജെ.പി ക്ക് വലിയ പ്രഹരമേറ്റു. ബി.ജെ.പി യുടെ വർ​​ഗീയ ഭരണത്തിന് എതിരായി ജനങ്ങൾ വിധിയെഴുതി. ഭരണത്തിൽ നിന്ന് പുറത്താക്കി. എൽ.ഡി.എഫിന് ഭരണം നൽകി. അവിടങ്ങളെല്ലാം ഇനി വികസനച്ചിറകിൽ അതിദൂരം മുന്നോട്ട് കുതിക്കും.

ബി.ജെ.പി കഴിഞ്ഞ കാലങ്ങളിൽ ഏറ്റവും കൂടുതൽ വർ​ഗീയത കലർത്താൻ ശ്രമിച്ച ശബരിമല സ്ഥിതി ചെയ്യുന്ന പത്തനംതിട്ട ജില്ലയിലെ പന്തളത്ത് ജനങ്ങൾ വർ​ഗീയ ഭരണത്തിനെതിരായി രം​ഗത്ത് വന്നു. ഫലം പുറത്ത് വന്നപ്പോൾ പന്തളം ന​ഗരസഭയിൽ ഭരണത്തിലുണ്ടായിരുന്ന ബി.ജെ.പി മൂന്നാം സ്ഥാനത്തേക്ക് പിൻതള്ളപ്പെട്ടു. ആകെയുള്ള 34 ഡിവിഷനുകളിൽ 14 ഇടത്ത് എൽ.ഡി.എഫ് വിജയിച്ചു. പതിനൊന്ന് സീറ്റികളാണ് യു.ഡി.എഫി ന് ലഭിച്ചത്. ഒൻപത് സീറ്റുകൾ മാത്രമാണ് പന്തളത്ത് ബി.ജെ.പി ക്ക് ലഭിച്ചത്. കഴിഞ്ഞ തവണ ഒൻപതിടത്ത് വിജയിച്ച എൽ.ഡി.എഫ് ഇത്തവണ ഭരണം പിടിക്കുകയായിരുന്നു. പത്തനം തിട്ട ജില്ലയിൽ കുളനട, ചെറുകോൽ, കവിയൂർ എന്നീ പഞ്ചായത്തുകളും ബി.ജെ.പി യിൽ നിന്നു എൽ.ഡി.എഫ് പിടിച്ചെടുത്തു. കുളനട പഞ്ചായത്തിൽ മിന്നും ജയമാണ് നേടിയത്. 17 ൽ 12 സീറ്റുകളിൽ വിജയിച്ചാണ് എൽ.ഡി.എഫ് ഭരണത്തിലെത്തിയത്. കഴിഞ്ഞ തവണ നാല് സീറ്റകളിൽ മാത്രമാണ് എൽ.ഡി.എഫ് ഇവിടെ വിജയിച്ചത്. ആകെയുള്ള പതിനാലിൽ ആറിടത്താണ് എൽ.ഡി.എഫ് വിജയിച്ചത്. അഞ്ചിടത്താണ് എൻ.ഡി.എ ജയിച്ചത്. രണ്ടിടത്ത് യു.ഡി.എഫും വിജയിച്ചു. കവിയൂർ പഞ്ചായത്തിലും എൻ.ഡി.എ യെ പിൻതള്ളി എൽ.ഡി.എഫ് വിജയിച്ചു.

Also read; മൂന്നാറിൽ സോണിയ ​ഗാന്ധിയ്ക്ക് ദയനീയ തോൽവി

കൊല്ലം ജില്ലയിൽ ആ​ദ്യമായി ബി.ജെ.പി ഭരണത്തിലെത്തിയ കല്ലുവാതുക്കൽ പഞ്ചായത്തും എൻ.ഡി.എ യെ ഭരണത്തിൽ നിന്നും പുറത്താക്കി, എൽ.ഡി.എഫ് വിജയം നേടി. ഇവിടേയും എൻ.ഡി.എ മൂന്നാം സ്ഥാനത്തായി. ആകെയുള്ള 24 വാർഡുകളിൽ ഒൻപതിടത്താണ് എൽ.ഡി.എഫ് വിജയിച്ചത്. എൻ.ഡി.എ യ്ക്ക് ഏഴ് സീറ്റുകൾ മാത്രമാണ് നേടാൻ കഴിഞ്ഞത്. ബി.ജെ.പി ഭരിക്കുന്ന പാലക്കാട് മുൻസിപ്പാലിറ്റിയിൽ ബി.ജെ.പി യുടെ ഭൂരിപക്ഷത്തിൽ വലിയ കുറവുണ്ടാകുകയും ചെയ്തു. എൽ.ഡി.എഫിൻ്റെ സീറ്റുകൾ വർധിപ്പിക്കാനും ഇവിടെ കഴിഞ്ഞു. കോട്ടയം ജില്ലയിലെ മുത്തോലി , പളളിത്തോട് പഞ്ചായത്തുകളും തിരുവനന്തപുരം ജില്ലയിലെ കളളിക്കാടും ബി.ജെ.പിക്ക് ഭരണം നഷ്ടപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News