
ന്യൂസിലൻഡ് തലസ്ഥാനമായ വെല്ലിംഗ്ടണിലെ ഹോസ്റ്റലിലുണ്ടായ തീപിടുത്തത്തിൽ ആറ് മരണം. പതിനൊന്നുപേരെ കാണാതായതായും വിവരമുണ്ട്. വെല്ലിംഗ്ടണിലെ ന്യൂടൗണിലെ ലോഫേഴ്‌സ് ലോഡ്ജ് ഹോസ്റ്റലിൽ ചൊവ്വാഴ്ച അർദ്ധരാത്രിക്ക് ശേഷമാണ് സംഭവം. ചൊവ്വാഴ്ച രാവിലെ സംഭവസ്ഥലം സന്ദർശിച്ച പ്രധാനമന്ത്രി ക്രിസ് ഹിപ്കിൻസ്, ആറ് പേർ മരിച്ചതായും മരണ സംഖ്യ ഇനിയും ഉയർന്നേക്കാമെന്നും വ്യക്തമാക്കി.
11 പേരെ കാണാനില്ലെന്നും ഹോസ്റ്റലിന്റെ ചില ഭാഗങ്ങൾ തകർന്നതായും ഫയർ ആൻഡ് എമർജൻസി ന്യൂസിലൻഡ് സ്ഥിരീകരിച്ചു. തീ ഒരു പരിധിവരെ നിയന്ത്രിക്കാനായെങ്കിലും കെട്ടിടത്തിന്റെ മേൽക്കൂര ഇടിയുമെന്ന ഭീതിയുള്ളതിനാൽ ഇതുവരെ ഉള്ളിലേക്ക് പ്രവേശിക്കാനായിട്ടില്ല. പുലർച്ചെ 12.25ഓടെ തീപിടിത്തം ഉണ്ടായതായി അറിയിച്ചതിനെ തുടർന്ന് 52 പേരെ കെട്ടിടത്തിൽ നിന്ന് പുറത്തെത്തിച്ചതായി അധികൃതർ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here