
നെക്സ്റ്റ്-ജെൻ ഹ്യുണ്ടായ് വെന്യുവിന്റെ ഇന്ത്യയിലെ ടെസ്റ്റിങ് ആരംഭിച്ചു. ഫെസ്റ്റിവൽ സീസണിനോടനുബന്ധിച്ച് 2025 ഒക്ടോബറോടെ വാഹനം ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് നിർമാതാക്കൾ അറിയിച്ചു. കോംപാക്റ്റ് എസ്‌യുവി വിഭാഗത്തിൽ ഉൾപ്പെടുന്ന വാഹനം കുറച്ച് കാലമായി വിദേശത്ത് ടെസ്റ്റ് ഡ്രൈവ് നടത്തിയിരുന്നു.
കാറിലെ ബോക്‌സി ഡിസൈൻ നിലനിർത്തിയാണ് പുതിയ വെന്യൂ എത്തുന്നത്. ടെയിൽ ലാമ്പുകൾ ഒരു പുതിയ ഡിസൈൻ സ്‌പോർട് ചെയ്യും. ഹെഡ്‌ലൈറ്റുകളും ഫ്രണ്ട് ഗ്രില്ലും പരിഷ്കരിച്ചിട്ടുണ്ട്. ഇത് നിലവിലെ ക്രെറ്റയ്ക്കും അൽകാസറിനും അനുസൃതമായി കൊണ്ടുവരും.
Also Read: കാറുകള്‍ക്ക് വില വര്‍ധിപ്പിച്ച് മാരുതി സുസൂക്കി; അറിയാം പുതിയ വില
ഇൻ്റീരിയറാണ് മറ്റൊരു ആകർഷണ ഘടകം. പൂർണ്ണമായും പുനർരൂപകൽപ്പന ചെയ്ത ഡാഷ്‌ബോർഡ്. വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകളും 360-ഡിഗ്രി ക്യാമറയും പോലുള്ള പുതിയ സവിശേഷതകൾ ഹ്യുണ്ടായ് വെന്യുവിനെ വ്യത്യസ്തമാക്കുന്നു.
വലിയ മാറ്റങ്ങളൊന്നും പുതിയ വെന്യൂവിൽ ഉണ്ടാകില്ല എന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ മോഡലിൻ്റെ 1.0-ലിറ്റർ ടർബോ-പെട്രോൾ, 1.2-ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിനുകൾ പുതിയ വെന്യൂവിലും അത് പോലെ തന്നെ കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഹ്യുണ്ടായിയുടെ തലേഗാവ് പ്ലാൻ്റിൽ ഈ വർഷം അവസാനം മുതൽ പുതിയ ഹ്യുണ്ടായ് വെന്യുവിന്റെ ഉൽപ്പാദനം ആരംഭിക്കുമന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here