ഇനി അവന്റെ നാളുകൾ; ലോകകപ്പിനുള്ള ബ്രസീൽ ടീമിൽ ഇടം പിടിച്ച് നെയ്മർ

Carlo Ancelotti Announces Brazil’s 26-Member Squad For FIFA World Cup 2026

2026 ഫിഫ ലോകകപ്പിനായുള്ള 26 അംഗ ബ്രസീൽ ടീമിനെ മുഖ്യ പരിശീലകൻ കാർലോ ആഞ്ചലോട്ടി പ്രഖ്യാപിച്ചു. നെയ്മർ ജൂനിയറുടെ തിരിച്ചുവരവാണ് ഈ പ്രഖ്യാപനത്തിലെ ഏറ്റവും വലിയ സവിശേഷത. റിയോ ഡി ജനീറോയിലെ മ്യൂസിയം ഓഫ് ടുമാറോയിൽ നടന്ന ചടങ്ങിലാണ് ആഞ്ചലോട്ടി ടീമിനെ അവതരിപ്പിച്ചത്.

പരിക്കുകൾ കാരണം 2023 മുതൽ ബ്രസീൽ ടീമിന് പുറത്തായിരുന്ന 34 കാരനായ നെയ്മർ, തന്റെ കരിയറിലെ മറ്റൊരു ലോകകപ്പിനായി ടീമിൽ ഇടംപിടിച്ചു. നിലവിൽ സന്റോസ് ക്ലബ്ബിന് വേണ്ടിയാണ് അദ്ദേഹം കളിക്കുന്നത്. വിനീഷ്യസ് ജൂനിയർ (റിയൽ മാഡ്രിഡ്), റഫീന്യ (ബാഴ്സലോണ), മാർക്വിഞ്ഞോസ് (പി.എസ്.ജി), ഗബ്രിയേൽ മാർട്ടിനെല്ലി (ആഴ്സണൽ) തുടങ്ങിയ പ്രമുഖ താരങ്ങളും ടീമിലുണ്ട്.

ALSO READ:ഡിജിറ്റൽ പണമിടപാടുകൾ ‘പിഴച്ചാൽ’ പിഴ ബാങ്കുകൾക്ക്; കർശന നടപടികളുമായി കുവൈത്ത് സെൻട്രൽ ബാങ്ക്

ലോകകപ്പ് നേടുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും ടീമിന്റെ കരുത്തിൽ തനിക്ക് പൂർണ്ണ വിശ്വാസമുണ്ടെന്നും പരിശീലകൻ കാർലോ ആഞ്ചലോട്ടി വ്യക്തമാക്കി. ഏറ്റവും മികച്ച ടീമിനേക്കാൾ, പ്രതിസന്ധികളെ അതിജീവിക്കാൻ കരുത്തുള്ള ടീമാണ് ലോകകപ്പ് ജയിക്കുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2026 ജൂൺ 11 മുതൽ ജൂലൈ 19 വരെ അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലായാണ് ലോകകപ്പ് നടക്കുന്നത്. ഗ്രൂപ്പ് സിയിലാണ് ബ്രസീൽ മത്സരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News