ക്ലബ്ബിൽ അടിയുണ്ടാക്കി, ഉന്തും തള്ളും; വീണ്ടും വിവാദത്തിൽപ്പെട്ട് നെയ്മർ

ഇടവേളയില്ലാതെ വിവാദങ്ങളിൽ അകപ്പെട്ട് ബ്രസീലിയൻ സൂപ്പർതാരം നെയ്മർ. ബ്രസീലിലെ ഒരു നൈറ്റ് ക്ലബ്ബിലെത്തി നെയ്മർ ബഹളമുണ്ടാക്കുകയും അടിയുണ്ടാക്കുകയും ചെയ്തുവെന്നാണ് പുതിയ ആരോപണം.

റിയോ ഡി ജനീറോയിലുള്ള ഒരു നൈറ്റ് ക്ലബ്ബിലാണ് നെയ്മർ പ്രശ്നമുണ്ടാക്കിയത്. സംഗീതപരിപാടി ആസ്വദിക്കാനെത്തിയ നെയ്മർ അടുത്തുണ്ടായിരുന്ന ആളോട് തർക്കത്തിൽ ഏർപ്പെടുകയും തുടർന്ന് ഉന്തും തള്ളും ആകുകയായിരുന്നുവെന്നും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആകെ ബഹളമായതോടെ ക്ലബ്ബിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരാണ് നെയ്മറെ പിടിച്ചുമാറ്റിയതെന്നും റിപ്പോർട്ടിലുണ്ട്.

ALSO READ: പത്തനാപുരത്ത് വൈദ്യുതകമ്പിയിൽനിന്ന് ഷോക്കേറ്റ് കാട്ടാന ചെരിഞ്ഞു

ദിവസങ്ങൾക്ക് മുൻപേ നെയ്മർ മറ്റൊരു വിവാദത്തിൽ അകപ്പെട്ടിരുന്നു. തന്റെ ആഢംബര ഭവനത്തില്‍ നിയമം ലംഘിച്ച് കൃത്രിമ തടാകം നിര്‍മിച്ചു എന്ന കുറ്റത്തിനാണ് നെയ്മർക്ക് ഭരണകൂടം പിഴ ചുമത്തിയത്. റിയോ ഡി ജനീറോയില്‍ നിന്ന് 130 കിലോമീറ്റര്‍ അകലെയുള്ള വീട്ടിലാണ് നെയ്മര്‍ തടാകം ഒരുക്കിയത്. പാരിസ്ഥിതിക നിയമം ലംഘിച്ച് നിര്‍മാണ പ്രവൃത്തികള്‍ നടത്തല്‍, അനുമതിയില്ലാതെ നദിയിലെ വെള്ളം വഴിതിരിച്ചുവിടല്‍, അനുമതി കൂടാതെ മണ്ണ് നീക്കല്‍, സസ്യങ്ങള്‍ നശിപ്പിക്കല്‍ തുടങ്ങിയ നിരവധി നിയമലംഘനങ്ങളാണ് അധികൃതര്‍ കണ്ടെത്തിയത്.

ALSO READ: സിപിഐഎം സെമിനാറിൽ സഹകരിക്കണമോ വേണ്ടയോ? ലീഗിന്റെ നിർണായക യോഗം ഇന്ന്

2016ലാണ് നെയ്മര്‍ മംഗരാത്തിബയിലെ ആഡംബര ഭവനം സ്വന്തമാക്കിയത്. 107000 ചതുരശ്ര അടി വിസ്തീര്‍ണത്തിലുള്ള ഇവിടെ ഹെലിപാഡ്, ജിം, സ്പാ തുടങ്ങിയവയെല്ലാമുണ്ടെന്ന് ബ്രസീല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജൂണ്‍ 22നാണ് സമൂഹ മാധ്യമങ്ങളിലെ പോസ്റ്റിന്റെ അടിസ്ഥാനത്തില്‍ നിയമലംഘനം ആരോപിച്ച് അധികൃതര്‍ക്ക് പരാതി ലഭിക്കുന്നത്. സ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ ജോലികള്‍ നിര്‍ത്തിവെപ്പിച്ചു. നടപടിക്കെതിരെ അപ്പീല്‍ നല്‍കാന്‍ നെയ്മര്‍ക്ക് 20 ദിവസത്തെ സാവകാശമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here