
ബ്രസീലിയൻ സൂപ്പർ താരം നെയ്മറിനു വീണ്ടും പരുക്ക്. അടുത്ത മാസം ആരംഭിക്കുന്ന ഫിഫ ലോകകപ്പിനുള്ള ബ്രസീൽ ടീമിൽ ഇടം നേടിയതിന് പിന്നാലെയാണ് പുതിയ പരുക്ക്. സ്വന്തം ക്ലബ് ആയ സാന്റോസിനൊപ്പമുള്ള പരിശീലനത്തിനിടെ ആണ് നെയ്മറിന്റെ കാലിലെ മസിലിൽ പരുക്ക് ഉണ്ടായത്.
വലത് കാലിലെ കാൽഫ് മസിലിൽ വീക്കം കണ്ടെത്തിയെന്ന് ക്ലബ്ബിന്റെ മെഡിക്കൽ വിഭാഗം അറിയിച്ചു. എന്നാൽ പരുക്ക് ഗുരുതരമല്ലെന്നും ലോകകപ്പിന് മുമ്പ് തന്നെ താരം തിരിച്ചുവരവ് നടത്തുമെന്നും ക്ലബ് അറിയിച്ചു. അതേസമയം സാന്റോസിന്റെ സീസണിലെ ശേഷിക്കുന്ന മത്സരങ്ങളിൽ താരം കളിക്കില്ലെന്നാണ് റിപ്പോർട്ട്.
Also Read:ഇനി അവന്റെ നാളുകൾ; ലോകകപ്പിനുള്ള ബ്രസീൽ ടീമിൽ ഇടം പിടിച്ച് നെയ്മർ
പരുക്കുകൾ കാരണം 2023 മുതൽ ബ്രസീൽ ടീമിന് പുറത്തായിരുന്ന 34 കാരനായ നെയ്മർ, ബ്രസീലിന്റെ 2026 ഫിഫ ലോകകപ്പിനായുള്ള 26 അംഗ ടീമിൽ താരത്തെ മുഖ്യ പരിശീലകൻ കാർലോ ആഞ്ചലോട്ടി ഉൾപ്പെടുത്തിയത് വലിയ വാർത്ത ആയിരുന്നു. ജൂൺ 11 മുതൽ ജൂലൈ 19 വരെ അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലായാണ് ലോകകപ്പ് നടക്കുന്നത്. ഗ്രൂപ്പ് സിയിലാണ് ബ്രസീൽ മത്സരിക്കുന്നത്.
Neymar injured again before the World Cup! Concerns in the Brazil camp
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

