റഫറിയ്ക്ക് നേരെ സ്ത്രീവിരുദ്ധ പരാമർശം;നെയ്മർ ജൂനിയറിന് വിമർശനം

neymer junior sexist remark

ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം നെയ്മർ ജൂനിയർ കളിക്കളത്തിന് പുറത്തുള്ള വിവാദങ്ങളിലൂടെ വീണ്ടും വാർത്തകളിൽ നിറയുകയാണ്. യൂറോപ്പിലെ വമ്പൻ ക്ലബ്ബുകളിൽ കളിക്കുന്നില്ലെങ്കിലും, ആഗോള മാധ്യമങ്ങളിൽ താരം ഇപ്പോഴും വലിയ ശ്രദ്ധാകേന്ദ്രമാണ്. വനിതാ റഫറിയെ ചിക്കോയെന്ന് വിളിച്ചതിനാണ് താരത്തിന് നേരെ ഇപ്പോൾ വിമർശനമുയരുന്നത്. ഈ സംഭവം ഫുട്ബോൾ ലോകത്ത് വിമർശനങ്ങൾക്കും ചർച്ചകൾക്കും വഴിവച്ചിരിക്കയാണ്.

റഫറി സാവിയോ പെരേര സാവിയ്ക്ക് നേരെയാണ് നെയ്മർ ജൂനിയർ പരാമർശം നടത്തിയത്. റഫറി സാവിയോ പെരേര സാംപിയോയെക്കുറിച്ച് നെയ്മർ നടത്തിയ പരാമർശമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്കും വിമർശനങ്ങൾക്കും വഴിവെച്ചിരിക്കുന്നത്.

സാൻ്റോസും റെമോയും തമ്മിലുള്ള ബ്രസീലിയൻ ലീഗ് മത്സരത്തിന് ശേഷമാണ് ഈ സംഭവം നടന്നത്. സാൻ്റോസ് 2-0 എന്ന സ്കോറിന് വിജയിച്ചെങ്കിലും, തനിക്ക് ലഭിച്ച മഞ്ഞക്കാർഡ് നെയ്മറിനെ ചൊടിപ്പിച്ചു. ഇതിനു പിന്നാലെയാണ് കനാൽ പ്രീമിയറുമായുള്ള അഭിമുഖത്തിൽ റഫറി സാവിയോ പെരേര സാംപിയോയെ താരം ‘ചിക്കോ’ (Chico) എന്ന് അഭിസംബോധന ചെയ്തത്. ഈ പദപ്രയോഗം സ്ത്രീവിരുദ്ധവും ലൈംഗികാധിഷ്ഠിതവുമാണെന്നാരോപിച്ച് വലിയ വിമർശനമാണ് ഉയരുന്നത്.

തനിക്ക് നേരെയുണ്ടായ പ്രവർത്തി അന്യായമാണെന്നും മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ പലപ്പോഴും ഇത്തരം സംഭവങ്ങൾക്ക് തനിക്ക് ഇരവാവേണ്ടി വന്നിട്ടുണ്ടെന്നും, ഇത് ആദ്യത്തേതല്ല, മൂന്നാമത്തെയോ നാലാമത്തെയോ തവണയാണ്. ഞാൻ അത് ചോദ്യം ചെയ്യാൻ പോയപ്പോൾ എനിക്ക് മഞ്ഞക്കാർഡ് ലഭിച്ചുവെന്നും മത്സര ശേഷം നെയ്മർ വ്യക്തമാക്കി.

മത്സരത്തിലെ തന്റെ പ്രതിഷേധം രേഖപ്പെടുത്തുന്നതിനിടെ റഫറിക്കെതിരെ താരം നടത്തിയ പരാമർശം കായിക ലോകത്തെ സ്ത്രീവിരുദ്ധതയെക്കുറിച്ചുള്ള പുതിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്. നെയ്മറുടെ ഈ പെരുമാറ്റം ആരാധകർക്കിടയിൽ വലിയ അമർഷത്തിന് കാരണമായിട്ടുണ്ട്.

content summary: Neymar Jr. faces backlash in Brazil for ‘Chico’ remark aimed at female referee

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News