‘എനിക്കൊരു ആണ്‍കുഞ്ഞ് ജനിച്ചാല്‍ അവന് മെസി എന്ന് പേരിടും’; ശ്രദ്ധേയമായി നെയ്മറിന്റെ വാചകം

ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറും പങ്കാളി ബ്രൂണ ബയാന്‍ കാര്‍ഡിയും തങ്ങള്‍ക്ക് പെണ്‍ കുഞ്ഞ് ജനിക്കാന്‍ പോകുന്നുവെന്ന് കഴിഞ്ഞ ദിവസം ജെന്‍ഡര്‍ റിവീല്‍ പാര്‍ട്ടിയിലൂടെ അറിയിച്ചിരുന്നു. താരം അടുത്തിടെ നല്‍കിയ അഭിമുഖത്തിലെ വാചകങ്ങള്‍ ശ്രദ്ധ നേടുകയാണിപ്പോള്‍. ഒരാണ്‍ കുഞ്ഞാണ് ജനിക്കാനിരുന്നതെങ്കില്‍ എന്ത് പേര്‍ വിളിക്കുമെന്ന അവതാരകന്റെ ചോദ്യത്തിന് നെയ്മര്‍ മെസി എന്നാണ് മറുപടി നല്‍കിയത്.

ബാഴ്‌സലോണയിലും തുടര്‍ന്ന് പി.എസ്.ജിയിലും ഉറ്റ സുഹൃത്തുക്കളായിരുന്നു മെസിയും നെയ്മറും. ഈ സീസണിന്റെ അവസാനത്തോടെ പി.എസ്.ജിയുമായി പിരിഞ്ഞ മെസി അമേരിക്കന്‍ ക്ലബ്ബായ ഇന്റര്‍ മയാമിയിലേക്ക് ചേക്കേറുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ കണങ്കാലിനേറ്റ പരുക്കിനെ തുടര്‍ന്ന് ശസ്തക്രിയക്ക് വിധേയനായ നെയ്മര്‍ സീസണിലെ ശേഷിക്കുന്ന മത്സങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. ദീര്‍ഘ നാളത്തെ വിശ്രമത്തിന് ശേഷം താരം പാരീസില്‍ പരിശീലനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

പി.എസ്.ജിയിലെ തന്റെ സഹാതാരവും അടുത്ത സുഹൃത്തുമായ മെസി ക്ലബ്ബില്‍ നിന്ന് പടിയിറങ്ങുമ്പോള്‍ നെയ്മര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പും ശ്രദ്ധ നേടിയിരുന്നു.

‘ബ്രദര്‍, നമ്മള്‍ വിചാരിച്ചത് പോലെയൊന്നും കാര്യങ്ങള്‍ നടന്നില്ല. പക്ഷെ നമ്മള്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. നിങ്ങള്‍ക്കൊപ്പം രണ്ടില്‍ കൂടുതല്‍ വര്‍ഷം ചെലവഴിക്കാനായതില്‍ സന്തോഷം. കരിയറിലെ പുതിയ ഘട്ടത്തിലേക്ക് കടക്കുന്ന നിങ്ങള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു. സന്തോഷമായിരിക്കൂ. ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു,’ നെയ്മറിന്റെ പോസ്റ്റില്‍ കുറിച്ചത്.

അതേസമയം, ഈയിടെ നിരവധി വിവാദങ്ങളിൽ താരം അകപ്പെടുകയുണ്ടായി. ബ്രസീലിലെ ഒരു നൈറ്റ് ക്ലബ്ബിലെത്തി നെയ്മർ ബഹളമുണ്ടാക്കുകയും അടിയുണ്ടാക്കുകയും ചെയ്തുവെന്നാണ് പുതിയ ആരോപണം.റിയോ ഡി ജനീറോയിലുള്ള ഒരു നൈറ്റ് ക്ലബ്ബിലാണ് നെയ്മർ പ്രശ്നമുണ്ടാക്കിയത്. സംഗീതപരിപാടി ആസ്വദിക്കാനെത്തിയ നെയ്മർ അടുത്തുണ്ടായിരുന്ന ആളോട് തർക്കത്തിൽ ഏർപ്പെടുകയും തുടർന്ന് ഉന്തും തള്ളും ആകുകയായിരുന്നുവെന്നും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആകെ ബഹളമായതോടെ ക്ലബ്ബിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരാണ് നെയ്മറെ പിടിച്ചുമാറ്റിയതെന്നും റിപ്പോർട്ടിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News