വീണ്ടും റെക്കോഡ് ട്രാന്‍സ്ഫര്‍ തുകയുമായി നെയ്മര്‍; അൽ ഹിലാലുമായി കരാറൊപ്പിട്ടത് 2600 കോടിക്ക്

പി എസ് ജിയുടെ ബ്രസീൽ സൂപ്പർ താരം നെയ്മർ ജൂനിയർ സൗദി പ്രൊ ലീഗ് ക്ലബായ അൽ ഹിലാലുമായി കരാർ ഒപ്പുവെച്ചു. 320 മില്യൺ ഡോളറിന്‍റെ (2600 കോടി) റെക്കോഡ് പാക്കേജാണ് നെയ്മര്‍ക്ക് അൽഹിലാൽ നൽകുന്നതെന്നാണ് റിപ്പോർട്ട്. രണ്ടുവര്‍ഷത്തേക്കാണ് കരാര്‍. പി.എസ്.ജിക്ക് ട്രാൻസ്ഫർ ഫീസായി 98 മില്യൺ ഡോളർ ലഭിക്കും.

also read :ക്രൂരമായ റാഗിങ്ങ്, വിദ്യാര്‍ത്ഥി  മരിച്ച സംഭവത്തില്‍ ഒന്‍പത് പേര്‍ അറസ്റ്റില്‍

നെയ്മറുമായി കരാർ ഒപ്പുവെച്ചതുൾപ്പെടെയുള്ള വിവരങ്ങൾ അൽഹിലാൽ ഔദ്യോഗികമായി ട്വിറ്ററിലൂടെ പുറത്തുവിട്ടു. ഇഷ്ട നമ്പറായ പത്ത് തന്നെയാണ് നെയ്മർക്ക് ലഭിക്കുക. ക്രിസ്റ്റ്യാനോ റൊണാൾഡോ, കരീം ബെൻസേമ, സാദിയോ മാനെ, എൻഗോളോ കാന്‍റെ, റിയാദ് മെഹ്‌റസ് തുടങ്ങിയ പ്രമുഖ താരങ്ങൾ സൗദിയിലേക്ക് ചേക്കേറിയതിന് പിന്നാലെയാണ് നെയ്മറും അവിടെയെത്തുന്നത്. ശനിയാഴ്ച റിയാദിലെ കിങ് ഫഹദ് സ്റ്റേഡിയത്തിലായിരിക്കും താരത്തിന്റെ അരങ്ങേറ്റം.

2017ൽ ലോക റെക്കോഡ് തുകയായ 222 ദശലക്ഷം യൂറോക്കാണ് നെയ്മർ ബാഴ്സലോണയിൽ നിന്ന് പി.എസ്.ജിയിൽ എത്തിയത്. ആറു വർഷത്തെ പി.എസ്.ജി കരിയറിൽ 173 മത്സരങ്ങളിൽ നിന്ന് 118 ഗോളുകൾ നേടിയിട്ടുണ്ട്. പിഎസ്ജി വിടാൻ തീരുമാനിച്ച നെയ്മർ ബാഴ്സലോണയിലേക്ക് തിരികെ പോകുമെന്ന് വാർത്തകൾക്കിടെയാണ് വൻതുകയ്ക്ക് അൽ ഹിലാൽ റാഞ്ചിയത്. പി.എസ്.ജിയിൽനിന്ന് സീസണിന്‍റെ തുടക്കത്തിൽ അർജന്‍റീന സൂപ്പർ താരം ലയണൽ മെസ്സി അമേരിക്കയിലെ ഇന്‍റർ മയാമിയിലേക്ക് ചേക്കേറിയിരുന്നു.

also read :റേഡിയോ ജോക്കി രാജേഷ് വധക്കേസ്; വിധി പറയുന്നത് ഈ മാസം 18ലേക്ക് മാറ്റി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here