നെയ്മർ ജൂനിയറിന് കൊവിഡ് സ്ഥിരീകരിച്ചു

ബ്രസീൽ സൂപ്പർതാരം നെയ്മർ ജൂനിയറിന് കൊവിഡ് സ്ഥിരീകരിച്ചു. ജൂൺ അഞ്ചിനാണ് താരത്തിന് രോ​ഗലക്ഷണങ്ങൾ കണ്ട് തുടങ്ങിയത്. നിലവിൽ താരം ചികിത്സയിൽ കഴിയുകയാണെന്നും സാന്റോസ് ക്ലബ്ബ് പ്രസ്താവനയിൽ അറിയിച്ചു.

രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് നെയ്മർ വ്യാഴാഴ്ച മുതൽ പരിശീലനത്തിൽ നിന്നും മാറിനിൽക്കുകയായിരുന്നു. ഇത് രണ്ടാം തവണയാണ് നെയ്മറിന് കൊവിഡ് സ്ഥിരീകരിക്കുന്നത്. താരത്തിന് കഴിഞ്ഞ 2021മെയിൽ കൊവിഡ് ബാധിച്ചിരുന്നു.

Also read: “ഓഫറുകൾ വന്നു, ഒന്നും സ്വീകരിക്കുന്നില്ല”: ക്ലബ് ലോകകപ്പിൽ കളിക്കാനിറങ്ങില്ലെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ

ഏറെനാൾ പരിക്കുകാരണം താരം മാറി നിൽക്കുകയായിരുന്നു. നിലവിലെ കൊവിഡ് ബാധയും തിരിച്ചടിയായിരിക്കുകയാണ്. ഏപ്രിലിൽ സാന്റോസിനായി കളക്കുന്നതിനിടയിലാണ് നെയ്മറിന് പരിക്കേൽക്കുന്നത്. ഒരു മാസത്തെ പരിക്കിന് ശേഷം തിരിച്ചെത്തിയ ശേഷമാണ് വീണ്ടും പരിക്ക് പറ്റുന്നത്. ബ്രസീൽ പരിശീലകനായി എത്തിയ കാർലോ ആൻസെലോട്ടി ലോകകപ്പ്‌ യോഗ്യതാ മത്സരങ്ങൾക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോഴും താരത്തെ ഉൾപ്പെടുത്തിയിരുന്നില്ല. താരം 2023 ഒക്‌ടോബറിലാണ്‌ അവസാനമായി ദേശീയ കുപ്പായമിട്ടത്‌. ഉറുഗ്വേക്കെതിരായ മത്സരത്തിൽ പരിക്കേറ്റ്‌ ഒരുവർഷത്തോളം പുറത്തിരുന്നു.

Neymar Jr. tests positive for COVID-19

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News