നെയ്മറിന് കഷ്ടകാലം; കോപ്പ അമേരിക്ക കളിക്കാന്‍ താരമില്ല, പരിക്കേറ്റ് പുറത്ത്

പരുക്കേറ്റ ബ്രസീലിയന്‍ താരം നെയ്മര്‍ക്ക് അടുത്ത വര്‍ഷത്തെ കോപ്പ അമേരിക്ക ചാംപ്യന്‍ഷിപ്പ് നഷ്ടമാകും. നെയ്മര്‍ക്ക് കോപ്പ അമേരിക്കയ്ക്ക് മുമ്പ് പൂര്‍ണഫിറ്റ്‌നസ് വീണ്ടെടുക്കാനാകില്ലെന്ന് ബ്രസീല്‍ ടീം ഡോക്ടര്‍ ലാസ്മര്‍ വെളിപ്പെടുത്തി. യുറഗ്വായ്‌ക്കെതിരെ ലോകകപ്പ് യോഗ്യതാ മല്‍സരത്തിനിടെയാണ് നെയ്മര്‍ക്ക് പരുക്കേറ്റത്.

Also Read : നൂതന സാങ്കേതിക വിദ്യയിൽ ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ശസ്ത്രക്രിയക്ക് ശേഷം നെയ്മര്‍ വിശ്രമത്തിലാണ്. 17 ഉറുഗ്വെയ്‌ക്ക് എതിരായ ഫിഫ ലോകകപ്പ് മത്സരത്തിനിടെ നെയ്‌മറുടെ ഇടത്തേ കാല്‍മുട്ടില്‍ ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. പിന്നാലെ താരത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കി.

ഓഗസ്റ്റോടെ നെയ്മര്‍ക്ക് പരിശീലനം പുനരാരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിച്ചത്. അടുത്തവര്‍ഷം ജൂണ്‍ 21 മുതല്‍ ജൂലൈ 15 വരെയാണ് കോപ്പ അമേരിക്ക. അമേരിക്കയാണ് 2024ലെ കോപ്പ അമേരിക്ക ഫുട്ബോളിന് വേദിയാവുന്നത്.

129 മത്സരങ്ങളില്‍ 79 ഗോളുകളുമായി ബ്രസീലിന്‍റെ എക്കാലത്തെയും ഗോള്‍വേട്ടക്കാരനാണ് നെയ്‌മര്‍. അര്‍ജന്‍റീനയാണ് കോപ്പ അമേരിക്കയില്‍ നിലവിലെ ചാമ്പ്യന്‍മാര്‍.  ബ്രസീലിന് നിര്‍ണായകമാണ് 2024ലെ കോപ്പ അമേരിക്ക ടൂര്‍ണമെന്‍റ്. ഗ്രൂപ്പ് ഡിയിലാണ് ബ്രസീലിന്‍റെ സ്ഥാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News