പെലെയുടെ റെക്കോർഡിനെ മറികടന്ന് നെയ്‌മർ

പെലെയുടെ റെക്കോർഡിനെ മറികടന്ന് നെയ്‌മർ. പെലെയുടെ 77 ഗോളുകളെന്ന റെക്കോർഡാണ് നെയ്‌മർ മറികടന്നത്. ബൊളീവിയയ്ക്കെതിരായ ലോകകപ്പ് യോഗ്യതാമല്‍സരത്തില്‍ രണ്ടുഗോളുകള്‍ നേടിയതോടെ യാണ് 79 ഗോളുകൾ എന്ന നേട്ടത്തിലേക്ക് നെയ്‌മർ എത്തിയത്. ഇതോടെ ബ്രസീലിനായി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരം എന്ന നേട്ടം നെയ്‌മറിന് സ്വന്തം. മത്സരത്തിൽ ഒന്നിനെതിരെ അഞ്ചുഗോളുകള്‍ക്കാണ് ബ്രസീല്‍ ജയിച്ചത്.

ALSO READ: ജി 20 ഉച്ചകോടിയില്‍ ഇന്ത്യയ്ക്ക് പകരം വീണ്ടും ‘ഭാരത്’

92 മല്‍സരങ്ങളില്‍ നിന്ന് പെലെ 77 ഗോളുകള്‍ നേടിയപ്പോൾ 125 മല്‍സരങ്ങളില്‍ നിന്നാണ് നെയ്‌മർ എഴുപത്തൊന്‍പത് ഗോളുകള്‍ നേടിയത്. 98 കളിയില്‍ 62 ഗോള്‍ നേടിയ റൊണാള്‍ഡോ നസാരിയോയാണ് മൂന്നാമന്‍. 55 ഗോളുള്ള റൊമാരിയോ നാലാം സ്ഥാനത്തും 48 ഗോളുള്ള സീക്കോ അഞ്ചാം സ്ഥാനത്തുമാണ് .

ALSO READ: ഉച്ച ഭക്ഷണ പദ്ധതി: കേന്ദ്രം അനുവദിച്ച 132.90 കോടി രൂപ തിരിച്ചടവ് തന്നെ, രേഖകള്‍ കൈരളി ന്യൂസിന്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News