മെസ്സിയെ എനിക്ക് ഇഷ്ട്ടമല്ല ,ഞാൻ എഴുതൂല, എനിക്ക് നെയ്മറിനെയാണ് ഇഷ്ടം; വൈറലായി നാലാം ക്ലാസുകാരിയുടെ ഉത്തരക്കടലാസ്

എനിക്ക് മെസ്സിയെ ഇഷ്ട്ടമല്ല , ഞാൻ നെയ്മർ ഫാൻ ആണ് . പരീക്ഷക്ക് ആയാലും മാർക്ക് കിട്ടാൻ ഞാൻ മെസ്സിയെപ്പറ്റി എഴുതില്ല . വൈറലായി നാലാം ക്ലാസ്സുകാരി റിസ ഫാത്തിമയുടെ പരീക്ഷ പേപ്പർ.

തിരൂർ പുതുപ്പള്ളി ശാസ്താ എ.എൽ.പിഎസിലെ നാലാംക്ലാസുകാരിയാണ് റിസ ഫാത്തിമ. ഇന്നലെ നടന്ന മലയാളം വാർഷിക പരീക്ഷയിലാണ് റിസയുടെ വൈറലായ ഉത്തരമുള്ളത്. മലയാളം പരീക്ഷയുടെ ഭാഗമായി ജീവചരിത്രക്കുറിപ്പ് തയ്യാറാക്കാനായി നൽകിയത് അർജന്റീനയുടെ സൂപ്പർതാരം ലയണൽ മെസിയെയാണ്. ജീവചരിത്രക്കുറിപ്പില്‍ ഉൾക്കൊള്ളിക്കേണ്ട വിവരങ്ങളും ചോദ്യപേപ്പറിൽ നൽകിയിരുന്നു.

പക്ഷേ കടുത്ത ബ്രസീൽ ആരാധികയായ റിസ നിലപാടും കടുപ്പിച്ചു. ഉത്തരക്കടലാസിൽ ‘ ഞാൻ എഴുതൂല, ഞാൻ ബ്രസീൻ ഫാൻ ആണ്. എനിക്ക് നെയ്മാറിനെയാണ് ഇഷ്ടം. മെസിയെ ഇഷ്ടമല്ല’ എന്നായിരുന്നു റിസ എഴുതിയത്.
ഉത്തരക്കടലാസ് പരിശോധിച്ച അധ്യാപകനായ റിഫാ ഷാലീസ് കുട്ടിയുടെ ഈ വ്യത്യസ്തമായ മറുപടി കണ്ട് ഉത്തരക്കടലാസ് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയായിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here