ഇനി അരിയരച്ച് കഷ്ടപ്പെടേണ്ട ! അരി അരയ്ക്കാതെ ഞൊടിയിടയിലുണ്ടാക്കാം കിടിലന്‍ നെയ്യപ്പം

നെയ്യപ്പം ഇഷ്മില്ലാത്ത മലയാളികളുണ്ടാകില്ല. എന്നാല്‍ അത് ഉണ്ടാക്കാനുള്ള കഷ്ടപ്പാട് ചെറുതല്ല. ഇനിമുതല്‍ ഒരു ബുദ്ധമുട്ടുമില്ലാതെ നല്ല കിടിലന്‍ രുചിയില്‍ നെയ്യപ്പമുണ്ടാക്കാം. അരി അരയ്ക്കാതെ ടേസ്റ്റി നെയ്യപ്പമുണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

ചേരുവകള്‍

അരിപ്പൊടി – 1 കപ്പ്

മൈദ – 3/4 കപ്പ്

റവ – 1/2 കപ്പ്

ശര്‍ക്കര – 2 വലുത്

തേങ്ങാക്കൊത്ത് – 2 ടേബിള്‍ സ്പൂണ്‍

Also Read : പുട്ടുകുറ്റിയില്ലാതെയും പുട്ട് പുഴുങ്ങാം; വാഴയിലകൊണ്ടൊരു എളുപ്പവിദ്യ

നെയ്യ് – 1 ടേബിള്‍ സ്പൂണ്‍

വെളിച്ചെണ്ണ – വറുത്തെടുക്കാന്‍ ആവശ്യത്തിന്

ബേക്കിങ് സോഡാ – ഒരു നുള്ള്

ഉപ്പ് – ഒരു നുള്ള്

തയ്യാറാക്കുന്ന വിധം

ശര്‍ക്കര നന്നായി ഉരുക്കിയ ശേഷം ഒരു അരിപ്പ വച്ചു അരിച്ചെടുക്കുക.

അരിപ്പൊടിയും മൈദയും റവയും എടുത്ത് അതിലേക്ക് ശര്‍ക്കരപ്പാനി കുറേശ്ശേ ഒഴിച്ച് കൊടുക്കുക.

കട്ട കെട്ടാതെ സൂക്ഷിക്കണം. കട്ടി ആണെങ്കില്‍ കുറച്ചു വെള്ളവും കൂടെ ഒഴിച്ച് കൊടുക്കാം.

Also Read : അരിപ്പുട്ടും ഗോതമ്പ് പുട്ടും കഴിച്ച് മടുത്തോ? ഡിന്നറിനൊരുക്കാം ഒരു വെറൈറ്റി പുട്ട്

തേങ്ങാക്കൊത്തും കറുത്ത എള്ളും നെയ്യില്‍ വറുത്തെടുത്തു അതും കൂടെ ചേര്‍ത്ത് കൊടുത്ത് നന്നായി യോജിപ്പിക്കുക.

ഒരു നുള്ള് ഉപ്പും ബേക്കിങ് സോഡയും ചേര്‍ത്തു കൊടുത്തു ഒന്ന് കൂടെ യോജിപ്പിച്ചെടുക്കുക.

ചീനച്ചട്ടി ചൂടാവുമ്പോള്‍ നല്ല ചൂടുള്ള എണ്ണയില്‍ വറുത്തു കോരുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News