
തിരുവനന്തപുരം നെയ്യാറ്റിന്‍കര അരുമാനൂരില്‍ 22കാരനെ തട്ടിക്കൊണ്ട് പോയി മര്‍ദിച്ച സംഭവത്തിൽ കോൺഗ്രസുകാരായ പ്രതികള്‍ പിടിയില്‍. അരുമാനൂര്‍ സ്വദേശികളായ സുനീഷ്, ജിത്തു, മോനു എന്നിവരെയാണ് പൂവാര്‍ പൊലീസ് പിടികൂടിയത്.
കഴിഞ്ഞ ദിവസം വൈകിട്ട് ഏഴ് മണിയോടെയാണ് വീട്ടിലെത്തിയ മൂന്നംഗ സംഘം അച്ചു എന്ന യുവാവിനെ മര്‍ദിച്ച് ബൈക്കില്‍ കയറ്റി കൊണ്ടുപോയത്. തട്ടിക്കൊണ്ട് പോയി ഗോഡൌണില്‍ പാര്‍പ്പിച്ച ശേഷവും സംഘം യുവാവിനെ മര്‍ദിച്ചു.
Read Also: പോട്ട ബാങ്ക് കൊള്ളക്കാരൻ പിടിയിൽ; പ്രതി നാട്ടുകാരൻ
അതിനിടെ, നാടിനെ ഞെട്ടിച്ച പോട്ട ബാങ്ക് കവര്‍ച്ചാ കേസില്‍ പ്രതി പിടിയില്‍. ചാലക്കുടി ആശാരിക്കാട് സ്വദേശി റിജോ ആന്റണിയാണ് തൃശൂര്‍ റൂറല്‍ പൊലീസിന്റെ പ്രത്യേക അന്വേഷണസംഘത്തിന്റെ പിടിയിലായത്. ഇയാളുടെ കയ്യില്‍ നിന്നും 10 ലക്ഷം രൂപ കണ്ടെടുത്തിട്ടുണ്ട്. മോഷണം കടം വീട്ടാനായിരുന്നു എന്ന് പ്രതി പൊലീസിനോട് പറഞ്ഞു. പോട്ടയ്ക്കടുത്ത് ആശാരിക്കാട് നിന്നാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. ഇന്ന് പൊലീസിന് ലഭിച്ച സി സി ടി വി ദൃശ്യമാണ് നിര്‍ണായകമായത്.
Key words: neyyattinkara, arumanoor kidnapping

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

