വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി നട്ടുവളർത്തി; നെയ്യാറ്റിൻകരയിൽ യുവാവ് പിടിയിൽ

Man Arrested in Neyyattinkara for Cultivating Cannabis

വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി നട്ടുവളർത്തിയ കേസിൽ യുവാവ് പിടിയിൽ. നെയ്യാറ്റിൻകര പൊഴിയൂരിന് സമീപം പുല്ലുവേറ്റി വീട്ടിൽ അജിനാണ് പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് എക്സൈസ് സംഘം പ്രതിയെ പിടികൂടിയത്.‌

ALSO READ: പൊലീസുകാരനായി എത്തി മോഷണം; ഉദുമയിൽ ജ്വല്ലറിയില്‍ നിന്ന് കവർന്നത് 2.6 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ

പരിശോധനയിൽ വീട്ടുമുറ്റത്ത് വളർത്തിയിരുന്ന കഞ്ചാവ് ചെടികൾ എക്സൈസ് സംഘം കണ്ടെത്തി. തുടർന്ന് ചെടികൾ കസ്റ്റഡിയിൽ എടുത്ത് പ്രതിക്കെതിരെ കേസെടുക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News