
നെയ്യാറ്റിൻകരയിൽ രോഗി മരിച്ച സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് മുൻ മന്ത്രി വി ശിവൻകുട്ടി. ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായത് ഗുരുതരമായ വീഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു.
സെക്യൂരിറ്റി ഉദ്യോഗസ്ഥനെ ബലിയാടാക്കി രക്ഷപ്പെടാനുള്ള നീക്കമാണ് ആശുപത്രി അധികൃതർ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഈ സംഭവത്തിൽ ആരോഗ്യവകുപ്പ് കർശന നടപടി സ്വീകരിക്കണമെന്നും വി ശിവൻകുട്ടി ആവശ്യപ്പെട്ടു.
also read; നെയ്യാറ്റിൻകരയിൽ രോഗി മരിച്ച സംഭവം; മരണകാരണം ജീവനക്കാരുടെ അനാസ്ഥ, വിമർശനവുമായി ഡോ. ഹാരിസ് ചിറക്കൽ
അതേസമയം, നെയ്യാറ്റിൻകരയിൽ രോഗി മരിച്ച സംഭവത്തിൽ ആശുപത്രി അധികൃതർക്കെതിരെ രൂക്ഷ വിമർശനവുമായി ഡോ. ഹാരിസ് ചിറക്കൽ രംഗത്ത്. ജീവനക്കാരുടെ അനാസ്ഥയാണ് മരണത്തിലേക്ക് നയിച്ചതെന്ന് ഡോ ഹാരിസ് ചിറക്കൽ ഫേസ്ബുക്കിൽ കുറിച്ചു.
നെഞ്ചുവേദനയുമായി വരുന്നവരെ ഇങ്ങനെയല്ല ചികിത്സിക്കേണ്ടത്. ക്യൂവിൽ നിർത്തിയും ഓപി ടിക്കറ്റ് എടുക്കാൻ പറഞ്ഞുവിട്ടുമല്ല നെഞ്ചുവേദന കൈകാര്യം ചെയ്യേണ്ടത്. നിമിഷങ്ങൾ കൊണ്ട് രോഗി ഹൃദയസ്തംഭനം വന്ന് മരണത്തിലേക്ക് പോകുമെന്നും അറിയാവുന്ന കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

