അന്യായമായ സ്ഥലം മാറ്റങ്ങൾക്കെതിരെ എൻ ജി ഒ യൂണിയൻ പ്രതിഷേധം

NGO

കേരളത്തിൽ ഭരണമാറ്റത്തെ തുടർന്ന് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി ജീവനക്കാരെ തലങ്ങും വിലങ്ങും സ്ഥലം മാറ്റുന്നതിനെതിരെ എൻ ജി ഒ യൂണിയന്റെ പ്രതിഷേധം.പുതിയ സർക്കാർ രൂപീകരിക്കുന്നതിനു മുൻപ് തന്നെ പുറത്തെടുത്ത ഇത്തരം നടപടികൾക്കെതിരെ എൻ ജി ഒ യൂണിയൻ ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആലപ്പുഴ ജില്ലാ രജിസ്ട്രാർ ഓഫീസിനു മുന്നിൽ ആണ് പ്രതിഷേധ പ്രകടനം നടത്തിയത്.

പ്രതിഷേധ പ്രകടനത്തെ തുടർന്ന് നടന്ന യോഗം എൻ ജി ഒ യൂണിയൻ ജില്ലാ സെക്രട്ടറി ബൈജു പ്രസാദ് ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡൻ്റ് എൻ അരുൺ കുമാർ അദ്ധ്യക്ഷനായി സംസ്ഥാന കമ്മറ്റിയംഗം സി സിലീഷ്, ജില്ലാ വൈസ് പ്രസിഡൻ്റ് ജി രാജേഷ് ജില്ലാ ജോയിൻ്റ് സെക്രട്ടറി സി സി നയനൻ എന്നിവർ സംസാരിച്ചു.

Also read: മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ കഴിയാത്തത് കോൺഗ്രസിന്റെ സംഘടനാപരമായ ദൗർബല്യം എന്ന് ആനി രാജ

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ഭൂരിപഷം നേടിയതിനെ തുടർന്നാണ് ഇത്തരം നടപടികൾ തുടങ്ങിയത്. കോൺഗ്രസിലെ അധികാരപോര് മൂലം ഒരു മുഖ്യമന്ത്രിയെ കണ്ടെത്താൻ ബുദ്ധിമുട്ടുന്നതിനിടയിലാണ് ഒരു വിഭാഗം ഉദ്യോഗസ്ഥർക്കെതിരെ പ്രതികാര നടപടികൾ കൈക്കൊണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News