
എല്‍ ഡി എഫ് സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ജനങ്ങളിലേക്ക് എത്തിക്കലും റീല്‍സ് ഇടലും തുടരുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. പ്രതിപക്ഷത്തിനും മാധ്യമങ്ങള്‍ക്കുമുള്ള പരിഹാസത്തിന് മറുപടിയായാണ് മന്ത്രി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത 17.18 മിനുട്ട് വരുന്ന വീഡിയോയില്‍ ഇക്കാര്യം പറഞ്ഞത്. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ 45 മീറ്റര്‍ വീതിയില്‍ എന്‍ എച്ച് 66 ലോകത്തെവിടെയുമുള്ള മലയാളികളുടെ സ്വപ്‌ന പദ്ധതിയാണെന്നും എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നില്ലായിരുന്നുവെങ്കില്‍ എന്‍ എച്ച് 66 കേരളത്തില്‍ ഇന്നും സ്വപ്നം മാത്രമാകുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള, വാഹനപ്പെരുപ്പം കാരണം വീര്‍പ്പുമുട്ടുന്ന കേരളത്തില്‍ ഒരു ആശ്വാസ പദ്ധതിയാണിത്. എന്‍ എച്ച് 66 അതിന്റെ അവസാന ഘട്ടത്തോട് അടുക്കുമ്പോള്‍ ഉണ്ടായ സംഭവവികാസങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്. എന്‍ എച്ച് 66 നിര്‍മാണം അന്തിമഘട്ടത്തിലാണ്. അത് നമുക്ക് നല്ല നിലയ്ക്ക് പൂര്‍ത്തീകരിക്കണമെന്നും മന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകൾ താഴെ വിശദമായി കേൾക്കാം:

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

