
ഹൈവേയിൽ ടോളിന് പകരം പാസ് ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ. ഹൈവേ യാത്രയില്‍ വാര്‍ഷിക പാസ് ഏർപ്പെടുത്താനാണ് കേന്ദ്ര ഗതാഗത മന്ത്രാലയത്തിൻ്റെ നീക്കം. 3,000 രൂപയുടെ വാര്‍ഷിക ഫാസ്റ്റ് ടാഗ് പാസ് നല്‍കും. പദ്ധതി ഓഗസ്റ്റ് 15 മുതല്‍ പ്രാബല്യത്തില്‍ വരും.
ആക്ടിവേഷന്‍ മുതല്‍ ഒരു വര്‍ഷത്തേക്ക് അല്ലെങ്കില്‍ 200 യാത്ര എന്നതാണ് പാസ് കാലാവധി. കാര്‍, ജീപ്പ്, വാന്‍ എന്നീ സ്വകാര്യ വാഹനങ്ങള്‍ക്കും പാസ് നല്‍കും. കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയാണ് ഇക്കാര്യം അറിയിച്ചത്.
Read Also: പാലത്തിനൊരു “90ഡിഗ്രി’ ചരിവ് ; വടിയെടുത്ത് ജനം, ഒടുവില്‍ പൊളിച്ചു ശരിയാക്കാന്‍ അധികൃതര്‍!
വാണിജ്യ വാഹനങ്ങനള്‍ പദ്ധതിയില്‍ ഉള്‍പ്പെടില്ല. രജിസ്ട്രേഷന്‍ ആക്ടിവേഷന്‍, പുതുക്കല്‍ എന്നിവക്കുള്ള ലിങ്ക് രാജ് മാര്‍ഗ് യാത്ര ആപ്പിലും എന്‍ എച്ച് എ ഐ, ഗതാഗതമന്ത്രാലയം എന്നിവരുടെ വെബ്സൈറ്റുകളിലും ലഭ്യമാക്കും. 60 കിലോമീറ്റര്‍ പരിധിക്കുള്ളില്‍ സ്ഥിതി ചെയ്യുന്ന ടോള്‍ പ്ലാസകളെക്കുറിച്ചുള്ള ആശങ്കകള്‍ പരിഹരിക്കുകയും ഒറ്റ ഇടപാടിലൂടെ ടോള്‍ ലളിതമാക്കുകയുമാണ് ലക്ഷ്യമെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞു.
പദ്ധതി നടപ്പാക്കുന്നതില്‍ കൂടുതല്‍ വ്യക്തത വരുത്താതെയായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. അതേസമയം സാധാരണക്കാര്‍ക്ക് പദ്ധതി തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. താരതമ്യേന യാത്ര കുറഞ്ഞ വാഹന ഉപഭോക്താക്കളും വര്‍ഷം തോറും പാസ് പുതുക്കേണ്ടി വരും. ഒരേസമയം വലിയ തുക കേന്ദ്ര ഖജനാവിലേക്കൊഴുകുന്നതാണ് പദ്ധതി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here