ദേശീയപാത തകർന്ന സംഭവം; നടപടിയുമായി എൻഎച്ച്എഐ

nh-66-six-lane-kooriyad-malappuram

മലപ്പുറം ജില്ലയിലെ കൂരിയാട് ദേശീയപാതയിൽ ഉണ്ടായ വിള്ളലിൽ കടുത്ത നടപടി . എൻ എച് എ ഐ സൈറ്റ് എൻജിനീയറെ പിരിച്ചുവിട്ടു. പ്രൊജക്റ്റ് ഡയറക്ടറെ സസ്പെൻഡ് ചെയ്തു.റോഡ് നിർമ്മാണത്തിന് കരാറെടുത്ത കൂടുതൽ കമ്പനികൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി.

സുരക്ഷാ കൺസൾട്ടന്റ്, ഡിസൈൻ കൺസൾട്ടന്റ് കമ്പനികൾക്കാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. പുനർനിർമാണഘട്ടത്തിൽ കൂരിയാട് അടക്കം കരാറുകാരൻ സ്വന്തം ചിലവിൽ വെള്ളം പോകാനുള്ള വൈഡക്റ്റ് സംവിധാനം നിർമ്മിക്കണെന്നും കേന്ദ്ര മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. റോഡ് നിർമ്മാണത്തിൽ ദേശീയപാത അതോറിറ്റിക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിന് പിന്നാലെയാണ് നടപടിക്ക് കേന്ദ്ര സർക്കാർ നിർബന്ധിതരായത്.

ALSO READ: ‘ഓരോ മുഹൂർത്തങ്ങളും ചരിത്രത്തെ കാവൽ നിർത്തി അവതരിപ്പിച്ച സിനിമ’; ‘നരിവേട്ട’ കണ്ണു നനയിപ്പിക്കുന്നതെന്ന് മന്ത്രി കെ രാജൻ

അതേസമയം വിഷയം പഠിക്കാൻ നിയോഗിച്ച ഐഐടി- പ്രൊഫ ജി.വി. റാവുവിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി ശനിയാഴ്ച മുതൽ സ്ഥലം സന്ദർശിക്കും. ഡോ. അനിൽ ദീക്ഷിത്,ഡോ ജിമ്മി തോമസ്,ഡോ. കെ മോഹൻ കൃഷ്ണ എന്നിവർ ഉൾപ്പെട്ട സംഘമാണ് കൂരിയാട് അടക്കമുള്ള മേഖലകൾ സന്ദർശിക്കുക.

UPDATING…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News