പാകിസ്ഥാൻ, ഖലിസ്ഥാൻ ബന്ധം; 12 പേർക്കെതിരെ കേസെടുത്ത് എൻ.ഐ.എ

ഖലിസ്ഥാൻവാദികളും പാകിസ്ഥാൻ ബന്ധമുള്ളവരുയുമായ 12 പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ. രാജ്യമെങ്ങും തുടരുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് എൻഐഎയുടെ നടപടി.

ഇവരെക്കൂടാതെ പത്ത് പേർ കൂടി എൻഐഎയുടെ നിരീക്ഷണത്തിലുണ്ടെന്നാണ് വിവരം. നേതാക്കളെ വധിക്കാനും തീവ്രവാദവും തുടങ്ങി പ്രമുഖരായ വ്യക്തികളെ തട്ടിക്കൊണ്ടുപോകാൻ വരെ പദ്ധതിയിട്ടവർ ഇവരിലുണ്ടെന്ന് എൻഐഎ പറയുന്നു. അന്വേഷണത്തിൽ ഇവർക്കെല്ലാം ഖലിസ്ഥാൻ വാദികളുമായി നിരന്തരം ബന്ധമുണ്ടെന്നും നിരവധി ഖലിസ്ഥാൻ നേതാക്കളിൽനിന്നും പണം വാങ്ങിയിട്ടുണ്ടെന്നും കണ്ടെത്തി.

മാസങ്ങളായി എൻഐഎ നടത്തിവരുന്ന മിഷന്റെ ഭാഗമായാണ് അറസ്റ്റുകൾ. അറസ്റ്റിലായവർ പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ വിഘടനവാദ പ്രവർത്തനങ്ങൾ നടത്തിയെന്നും നിരവധി ആയുധങ്ങൾ സൂക്ഷിച്ചുവച്ചെന്നും കുറ്റപത്രത്തിൽ പറയുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here