ജമ്മു കശ്മീരിലെ രണ്ട് ജില്ലകളില്‍ എന്‍ഐഎയുടെ റെയ്ഡ്

ജമ്മു കശ്മീരിലെ രണ്ട് ജില്ലകളില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ റെയ്ഡ്. പുല്‍വാമയിലെയും ഷോപ്പിയാനിലെയും ഏഴിടങ്ങളിലാണ് പരിശോധന പുരോഗമിക്കുന്നത്. ഭീകരര്‍ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നതിലും വിവിധ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഭീകരരുടെ ഗൂഢാലോചനയില്‍ പങ്കാളികളാകുന്നതുമായി ബന്ധപ്പെട്ടാണ്  പരിശോധന.

എന്‍ഐഎ ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷയൊരുക്കി ജമ്മു കശ്മീര്‍ പൊലീസും സിആര്‍പിഎഫും ഒപ്പമുണ്ട്. കശ്മീരില്‍ കഴിഞ്ഞ ആഴ്ചയുണ്ടായ രണ്ട് വലിയ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ തെക്കന്‍ കശ്മീരില്‍ നേരത്തെയും എന്‍ഐഎ റെയ്ഡ് നടത്തിയിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News