നടന്നത് ജിഹാദി പ്രവർത്തനം, ജനങ്ങൾക്കിടയിൽ ഭീതി ഉണ്ടാക്കിയശേഷം മടങ്ങാനായിരുന്നു പദ്ധതി; എലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ കുറ്റപത്രം നൽകി എൻഐഎ

കോഴിക്കോട് എലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ കുറ്റപത്രം നൽകി എൻഐഎ. ഷാരൂഖ് സെയ്ഫിയെ മാത്രം പ്രതിയാക്കിയാണ് കുറ്റപത്രം നൽകിയത്. നടന്നത് ജിഹാദി പ്രവർത്തനമാണെന്നും ജനങ്ങൾക്കിടയിൽ ഭീതി ഉണ്ടാക്കിയ ശേഷം തിരികെ മടങ്ങാനായിരുന്നു സെയ്‌ഫിയുടെ പദ്ധതിയെന്നുമാന് എൻഐഎയുടെ കുറ്റപത്രത്തിൽ വ്യക്തമാക്കുന്നത്.

ALSO READ:കാറില്‍ നിന്നും പിടിച്ചിറക്കി, മുഖം അടിച്ചു പൊളിച്ചു, ആസിഡ് ഒഴിക്കാൻ ശ്രമിച്ചു; നടൻ മോഹൻശര്‍മ്മക്കെതിരെ ആക്രമണം

പ്രതിയെ തിരിച്ചറിയാതിരിക്കാനാണ് ആക്രമണത്തിന് കേരളത്തെ തെരഞ്ഞെടുത്തതെന്നും സമൂഹമാധ്യമങ്ങളിലൂടെയാണ് സെയ്‌ഫി തീവ്രവാദ പ്രവർത്തനങ്ങളിൽ തത്പരനായത്. പാക്കിസ്ഥാനിൽ നിന്നുള്ള തീവ്ര നിലപാടുള്ള മതപ്രഭാഷകരെ സെയ്ഫി സമൂഹമാധ്യമങ്ങളിലൂടെ പിന്തുടർന്നിരുന്നെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നുണ്ട്.

ALSO READ:ഏഷ്യന്‍ ഗെയിംസ് ടെന്നീസിലും സ്വര്‍ണനേട്ടം തുടര്‍ന്ന് ഇന്ത്യ

കഴിഞ്ഞ ഏപ്രിൽ രണ്ടിനാണ് എലത്തൂർ ട്രെയിൻ തീവെപ്പ് നടക്കുന്നത്. സംഭവത്തിൽ ഒരു കുഞ്ഞ് ഉള്‍പ്പടെ മൂന്ന് പേർ മരിച്ചിരുന്നു. യുഎപിഎ ചുമത്തിയതിന് പിന്നാലെയാണ് എൻഐഎ കേസ് ഏറ്റെടുത്തത്. സംഭവം നടന്ന് ആറ് മാസത്തിന് ശേഷമാണ് എൻഐഎ കുറ്റപത്രം സമർപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News