മലപ്പുറത്ത് സ്ഫോടക വസ്തുക്കൾ പിടികൂടിയ സംഭവം: കോഴിക്കോട് ഉൾപ്പെടെ വിവിധയിടങ്ങളിൽ എൻഐഎ റെയ്ഡ്

മലപ്പുറം ചെമ്മാട് സ്ഫോടക വസ്തുക്കൾ പിടികൂടിയ സംഭവത്തിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) സംസ്ഥാനത്തെ വിവിധയിടങ്ങളിൽ പരിശോധന നടത്തുന്നു. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് കോഴിക്കോട് മുക്കം ഇരഞ്ഞമാവ് സ്വദേശിയായ ഹാരിസിന്റെ വസതിയിലും ഇയാൾ ഉടമസ്ഥനായ ‘എക്സലന്റ് ബ്രിക്സ്’ എന്ന സ്ഥാപനത്തിലും എൻഐഎ സംഘം റെയ്ഡ് ആരംഭിച്ചത്.

ഈ വർഷം ഫെബ്രുവരി ആദ്യവാരം മലപ്പുറം ചെമ്മാട് വെച്ച് പുല്ല് കടത്തുന്ന വാഹനത്തിൽ ഒളിപ്പിച്ച നിലയിൽ സ്ഫോടക വസ്തുക്കൾ പിടികൂടിയിരുന്നു. ഈ സംഭവത്തിൽ തിരൂരങ്ങാടി പോലീസ് ആണ് ആദ്യം കേസ് രജിസ്റ്റർ ചെയ്തത്. കേസിൽ നിലവിൽ ഏഴ് പ്രതികളാണുള്ളത്. ഈ കേസ് എൻഐഎ ഏറ്റെടുത്തതിനെത്തുടർന്നാണ് ഇപ്പോൾ വ്യാപകമായ പരിശോധനകൾ നടക്കുന്നത്.

ALSO READ: വെഞ്ഞാറമൂട് കോളേജിൽ ഫെസ്റ്റിനിടെ സംഘർഷം; വിദ്യാർത്ഥിയുടെ കാഴ്ച നഷ്ടപ്പെട്ടു, പ്രതികളെ പിടികൂടാതെ പൊലീസ്

കേസിലെ ഒന്നാം പ്രതിയായ ഹാരിസിനെ കൂടാതെ മറ്റു പ്രതികളുടെ വസതികളിലും സ്ഥാപനങ്ങളിലും ഒരേസമയം റെയ്ഡ് പുരോഗമിക്കുകയാണ്. രണ്ടാം പ്രതി ഷറീഫ് (മുക്കം), മൂന്നാം പ്രതി മുഹമ്മദ് സലീം (ഹോസ്‌ദുർഗ്, കാസർഗോഡ്), നാലാം പ്രതി അനിൽ കുമാർ (ചെറുപുഴ, കണ്ണൂർ), അഞ്ചാം പ്രതി നിസാർ (കോഴിക്കോട്), ആറാം പ്രതി ഇർഷാദ് (മുക്കം), ഏഴാം പ്രതി കർണറുദ്ദീൻ (ചെമ്മാട്) എന്നിവരുടെ കേന്ദ്രങ്ങളിലാണ് മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലായി എൻഐഎ പരിശോധന നടത്തുന്നത്. നിലവിൽ ഏഴു പ്രതികളും അറസ്റ്റിലായിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News