2021ലെ വ്യാജ കറൻസി കേസ്: മുബൈയിലെ ആറിടങ്ങളിൽ NIA റെയ്‌ഡ്‌

2021 ലെ നൗപദ കേസുമായി ബന്ധപ്പെട്ട് മുംബൈയിലെ വിവിധ ഇടങ്ങളിൽ എൻഐഎ റെയ്ഡ്. പരിശോധനയിൽ നിരവധി കുറ്റകരമായ വസ്തുക്കൾ കണ്ടെടുത്തു. ഉയർന്ന നിലവാരമുള്ള വ്യാജ ഇന്ത്യൻ കറൻസി നോട്ടുകൾ (എഫ്‌ഐസിഎൻ) പിടിച്ചെടുത്തതുമായി ബന്ധപ്പെട്ടതാണ് നൗപദ കേസ്. മൂർച്ചയുള്ള ആയുധങ്ങളും ഡിജിറ്റൽ ഉപകരണങ്ങളും രേഖകളും അന്വേഷണ ഏജൻസി കണ്ടെടുത്തു.

വ്യാജ കറൻസി റാക്കറ്റിന് ഡി-കമ്പനിയുമായി (ദാവൂദ് ഇബ്രാഹിം കസ്‌കർ കമ്പനി) നേരിട്ട് ബന്ധമുണ്ടെന്ന എൻഐഎയുടെ കണ്ടെത്തലുകളെ പുതിയ കണ്ടെത്തലുകൾ ശരിവെക്കുന്നു. കേസിൽ എൻഐഎ അന്വേഷണത്തിനിടെ ഇന്ത്യയിൽ എഫ്‌ഐസിഎൻ പ്രചാരത്തിൽ ഡി-കമ്പനിയുടെ പങ്ക് പ്രഥമദൃഷ്ട്യാ സ്ഥിതീകരിച്ചതായി എൻഐഎ വൃത്തങ്ങൾ അവകാശപ്പെട്ടു.

2000 രൂപയുടെ വ്യാജ ഇന്ത്യൻ കറൻസികൾ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ടാണ് കേസ്. 2021ൽ, മഹാരാഷ്ട്രയിലെ താനെ സിറ്റിയിലെ നൗപദ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിന്റെ അടിസ്ഥാനത്തിൽ രണ്ട് പേരെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. മുംബൈ സ്വദേശികളായ റിയാസ്, നസീർ എന്നീ പ്രതികൾ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

കേസിൽ അന്വേഷണം തുടരുകയാണ്. ഇതിന്റെ ഭാഗമായാണ് എൻഐഎ വിവിധ ഇടങ്ങളിൽ റെയ്ഡ് നടത്തിയത്. പ്രതികളുടെയും സംശയിക്കുന്നവരുടെയും നിരവധി സ്വത്തുക്കളിലും വീടുകളിലും ഓഫീസുകളിലുമായിരുന്നു റെയ്ഡ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News