ക്രുണാലിന് പകരം നിക്കോളാസ് പൂരാന്‍; പുതിയ നീക്കവുമായി ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ്

ഐപിഎല്‍ സീസണ്‍ വരാനിരിക്കെ പുതിയ നീക്കവുമായി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് ക്രുണാല്‍ പാണ്ഡ്യയെ നീക്കി പകരം നിക്കോളാസ് പൂരാനെ വൈസ് ക്യാപ്റ്റനായി അവരോധിച്ചു. ക്യാപ്റ്റനായി കെ എല്‍ രാഹുല്‍ തന്നെ തുടരും.

Also Read: ബംഗാളിൽ ഷാജഹാൻ ഷെയ്ഖിനെ സസ്പെൻഡ് ചെയ്ത് മുഖം രക്ഷിക്കാനുള്ള ശ്രമവുമായി മമത സർക്കാർ

നേരത്തെ വിന്‍ഡീസ് ടീമിനെയടക്കം നയിച്ച പരിചയം താരത്തിനുണ്ട്. വിവിധ ഫ്രാഞ്ചൈസി ടീമുകളേയും താരം നയിച്ചിട്ടുണ്ട്. വിക്കറ്റ് കീപ്പര്‍ ബാറ്ററാണ് പൂരാന്‍. നേരത്തെ പഞ്ചാബ് കിങ്സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീമുകള്‍ക്കായി താരം കളിച്ചിരുന്നു.

കഴിഞ്ഞ സീസണില്‍ എല്‍എസ്ജിക്കായി 15 മത്സരങ്ങള്‍ കളിച്ച താരം 358 റണ്‍സ് അടിച്ചെടുത്തു. രണ്ട് അര്‍ധ സെഞ്ച്വറികളും നേടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News