മകളെ ആദ്യമായി ഇന്ത്യയില്‍ എത്തിച്ച് നിക്കും പ്രിയങ്കയും, സോഷ്യല്‍ മീഡിയയില്‍ വൈറലായി മാല്‍തി

ഹോളിവുഡ് താരജോഡികളായ പ്രിയങ്ക ചോപ്രയും നിക്ക് ജൊനാസും മകളേയും കൊണ്ട് ആദ്യമായി ഇന്ത്യയില്‍ എത്തി. ആദ്യമായാണ് പ്രിയങ്കയുടെ മകള്‍ മാല്‍തി മേരി ഇന്ത്യയില്‍ വരുന്നത്. മുംബൈയിലെ വിമാനത്താവളത്തില്‍ മകള്‍ക്കൊപ്പമാണ്‌ താരദമ്പതികള്‍ എത്തിയത്.

സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് മാല്‍തിയുടെ ചിത്രങ്ങള്‍. ജനുവരി 2022ലാണ് ദമ്പതികള്‍ക്ക് മകള്‍ ജനിക്കുന്നത്.

വാടകഗര്‍ഭപാത്രത്തിലൂടെയായിരുന്നു ദമ്പതികള്‍ക്ക് മകള്‍ ജനിക്കുന്നത്. 2018ലാണ് പ്രിയങ്കയും നിക്കും വിവാഹിതരാവുന്നത്. വിവാഹശേഷം ലോസ് ഏഞ്ചല്‍സിലാണ് ഇരുവരും സ്ഥിരതാമസമാക്കിയിരിക്കുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like