ടിഗ് നിധി തട്ടിപ്പ് കേസ്; അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

ടി സിദ്ദിഖ് എം എല്‍ എയുടെ ഭാര്യ ഷറഫുന്നീസ പ്രതിയായ കോഴിക്കോട് ടിഗ് നിധി തട്ടിപ്പ് കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടക്കാവ് പൊലീസാണ് കേസ് അന്വേഷിക്കുന്നത്. 6 കേസുകള്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തു.

ALSO READ:മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു

പണമിടപാടുകളുടെയും നിക്ഷേപകരുടെയും പൂര്‍ണ വിവരങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. കഴിഞ്ഞ ദിവസത്തെ റെയ്ഡില്‍ കണ്ടെത്തിയ തെളിവുകളുടെ ശാസ്ത്രീയ പരിശോധന തുടരുകയാണ്. അതിനിടെ നിക്ഷേപകരുമായി ഒത്തുത്തീര്‍പ്പിന് പ്രതികള്‍ ശ്രമം തുടങ്ങിയതായാണ് വിവരം. ഒന്നാം പ്രതി വസീമാണ് ഇടനിലക്കാര്‍ വഴി ഒത്തുത്തീര്‍പ്പിന് ശ്രമിക്കുന്നത്. വസിം വിദേശത്തേക്ക് കടന്നതായും പൊലീസ് സംശയിക്കുന്നു. കൂടുതല്‍ പരാതി വരുന്നതിനാല്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാനും സാധ്യതയുണ്ട്.

ALSO READ:തൃശൂരില്‍ പാചകവാതക സിലിണ്ടര്‍ കൊണ്ടുപോവുകയായിരുന്ന മിനി ലോറിക്ക് തീപിടിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News